Cinemapranthan
null

രജിഷ വിജയന്റെ സ്പോര്‍ട്‍സ് ഡ്രാമ ചിത്രം ‘ഖൊ ഖൊ’; ടീസർ പുറത്ത്

സ്‍കൂള്‍ അധ്യാപികയും ഖൊ ഖൊ പരിശീലകയുമായാണ് രജിഷ ചിത്രത്തിലെത്തുന്നത്

null

രജിഷ വിജയന്‍ നായികയായി എത്തുന്ന സ്പോര്‍ട്‍സ് ഡ്രാമ ചിത്രം ‘ഖൊ ഖൊ’യുടെ ടീസർ എത്തി. സ്‍കൂള്‍ അധ്യാപികയും ഖൊ ഖൊ പരിശീലകയുമായാണ് രജിഷ ചിത്രത്തിലെത്തുന്നത്. 2017ല്‍ ‘ഒറ്റമുറി വെളിച്ചം’ എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയ സംവിധായകൻ രാഹുല്‍ റിജി നായര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്‍റെ സ്പോര്‍ട്‍സ് ഡ്രാമ സ്വഭാവം കാണിക്കുന്ന 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.

രാഹുല്‍ റിജി നായര്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ‘ഫൈനല്‍സി’നു ശേഷം രജിഷ അഭിനയിക്കുന്ന സ്പോര്‍ട്‍സ് ഡ്രാമ ചിത്രമാണ് ‘ഖൊ ഖൊ’. രജിഷയെ കൂടാതെ മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഛായാഗ്രഹണം ടോബിന്‍ തോമസ്. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. പോസ്റ്റ് പ്രൊഡക്ഷന്‍ മേല്‍നോട്ടം അപ്പു ഭട്ടതിരി. പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതീപ് രവീന്ദ്രന്‍. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍. ചമയം റോണക്സ് സേവ്യര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍. വരികള്‍ വിനായക് സശികുമാര്‍, അദിതി നായര്‍ ആര്‍, അര്‍ജുന്‍ രഞ്ജന്‍. അസോസിയേറ്റ് ഡയറക്ടേഴ്സ് ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍. ഏപ്രില്‍ റിലീസ്.

cp-webdesk

null
null