Cinemapranthan
null

കൊച്ചിയിലെത്തി രജനികാന്ത്; ജയിലർ ചിത്രീകരണം ഇനി കേരളത്തിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രജനികാന്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

null

കൊച്ചിയിലെത്തിയ തലൈവരെ വരവേറ്റ് ആരാധകർ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രജനികാന്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ‘ജയിലർ’ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി കൊച്ചിയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഭാഷാഭേദമന്യേ ഒരു വലിയ ആരാധകവൃദ്ധം ഉള്ള താരമായ രജനികാന്തിന്റെ ഓരോ സിനിമക്കും വേണ്ടി ആരാധകർ കാത്തിരിക്കാറുണ്ട്. അത് പോലെ ആവേശത്തോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലർ’. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന ജയിലറായാണ് രജനികാന്ത് എത്തുന്നത്.

നടൻ മോഹൻലാൽ ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ രമ്യ കൃഷ്ണനും മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. മലയാളി താരം വിനായകൻ, കന്നഡ താരം ശിവരാജ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ‘പടയപ്പ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്ന സിനിമ കൂടിയാണ് ‘ജയിലർ’. വിജയ് ചിത്രം ‘ബീസ്റ്റിന്’ ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ജയിലർ’. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് സ്റ്റണ്ട് ശിവയാണ്.

cp-webdesk

null
null