Cinemapranthan

കൊമരു ഭീമും അല്ലൂരി സീതരാമ രാജുവും ഒക്ടോബറിൽ; രാജമൗലി ചിത്രത്തിനായി ആകാംഷയോടെ പ്രേക്ഷകർ

10 ഭാഷകളിലായി റിലീസിനെത്തുന്ന ചിത്രം ചരിത്രത്തെയും കെട്ടുകഥകളെയും ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്

null

പ്രേക്ഷകർ ഏറെ ആകാഷയോടെ കാത്തിരുന്ന രാജമൗലി ചിത്രം ‘ആർ.ആർ.ആർ’ 2021 ഒക്ടോബർ 13ന് ചിത്രം റിലീസിനെത്തും. 10 ഭാഷകളിലായി റിലീസിനെത്തുന്ന ചിത്രം ചരിത്രത്തെയും കെട്ടുകഥകളെയും ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം. ജൂനിയർ എൻ.ടി.ആർ കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ‘രുധിരം, രൗദ്രം, രണം’ എന്നാണ് ‘ആര്‍.ആര്‍.ആര്‍’ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ബോളിവുഡ് താരം ആലിയ ഭട്ടാണ്‌ ചിത്രത്തിലെ നായിക. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ്‌ ആലിയ അവതരിപ്പിക്കുന്നത്.

450 കോടി മുതല്‍ മുടക്കില്‍ നിർമ്മിക്കുന്ന ചിത്രം ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ഒരുക്കുന്നത്. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ഒക്ടോബർ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

cp-webdesk

null