Cinemapranthan

ബിഗ് ബോസ് താരം ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്ത നിലയില്‍

കന്നഡ ബിഗ്‌ബോസിന്റെ മൂന്നാം എപ്പിസോഡിലൂടെയാണ് ജയശ്രീ അറിയപ്പെട്ടു തുടങ്ങുന്നത്

null

മുന്‍ കന്നഡ ബിഗ് ബോസ് താരവും നടിയുമായ ജയശ്രീ രാമയ്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജയശ്രീ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറെ മാസങ്ങളായി ഇവര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. ഞായറാഴ്ച രാത്രിയാകാം മരണം സംഭവിച്ചതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്.

ഇതിന് മുൻപും സമൂഹ മാധ്യമങ്ങളിൽ നടി ആത്മഹത്യാ പ്രേരണക്കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഞാന്‍ രാജിവയ്ക്കുന്നു. ഈ ലോകത്തോട് ഗുഡ്‌ബൈ എന്നിങ്ങനെയുള്ള പോസ്റ്റുകള്‍ താരം പങ്കു വെയ്ക്കുകയും പിന്നീടിവ നീക്കം ചെയ്യുകയും ചെയ്തിരുന്നു. അതിനു ശേഷം താന്‍ സുരക്ഷിതയായിരിക്കുന്നു എല്ലാവരെയും സ്‌നേഹിക്കുന്നു എന്നായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. കന്നഡ ബിഗ്‌ബോസിന്റെ മൂന്നാം എപ്പിസോഡിലൂടെയാണ് ജയശ്രീ അറിയപ്പെട്ടു തുടങ്ങുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ടോൾ ഫ്രീ ഹെൽപ്‌ലൈൻ നമ്പർ: 1056)

cp-webdesk

null

Latest Updates