Cinemapranthan

‘ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ’; ‘ജന ഗണ മന’ പ്രമോ

ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

null

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് ‘ജന ഗണ മന’യുടെ പ്രോമോ പുറത്തിറങ്ങി. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചുള്ള ഒരു സീൻ ആണ് പ്രൊമോയിൽ കാണിക്കുന്നത്. ഒരു കുറ്റവാളിയുടെ വേഷത്തിൽ പൃഥ്വി രാജുവും, പോലീസ് ഓഫീസറുടെ വേഷത്തിൽ സുരാജ് വെഞ്ഞാറമൂടും എത്തുന്നു. സംഘർഷഭരിതമായ നിമിഷങ്ങൾ കാണിക്കുന്ന പ്രമോയിലൂടെ ചിത്രം എന്തായാലും പ്രേക്ഷകരെ ആവേശത്തിലാക്കുമെന്നു സൂചിപ്പിക്കുന്നു.

ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

cp-webdesk

null

Latest Updates