Cinemapranthan

ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് എന്ന പേരിനൊപ്പം ഇനി അഭിനേതാവിലേക്ക്

‘കൃഷ്ണൻ കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിലാണ് സന്തോഷ് ദാമോദരൻ അഭിനേതാവായി അരങ്ങേറ്റം കുറിക്കുന്നത്

നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ സന്തോഷ് ദാമോദരൻ അഭിനയ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. സാനിയ ഇയ്യപ്പൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രമായ ‘കൃഷ്ണൻ കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിലാണ് സന്തോഷ് ദാമോദരൻ അഭിനേതാവായി അരങ്ങേറ്റം കുറിക്കുന്നത്.

പകൽപ്പൂരം, വാൽക്കണ്ണാടി, ലങ്ക, ഇവർ, ചന്ദ്രോത്സവം, കുരുക്ഷേത്ര, ഏപ്രിൽ ഫൂൾ എന്നീ ചിത്രങ്ങൾ നിർമ്മിച്ച സന്തോഷ് ദാമോദരൻ ബോളിവുഡിലും തന്റെ പേര് രേഖപ്പെടുത്തി. ‘മൊഹിലി ഗാവ്’ എന്ന ചിത്രമാണ് ബോളിവുഡിൽ സന്തോഷ് നിർമ്മിച്ച ചിത്രം. സന്തോഷ് ദാമോദരന്റെ ഉടമസ്ഥതയിലുള്ള ‘ദാമോർ’ പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘ഒരു നാൾ വരും’ എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു. മലയാള സിനിമാ മേഖലയിൽ നിർമ്മാതാവ് എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ് ഇപ്പോൾ അഭിനയ രംഗത്തും തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.

‘കൃഷ്ണൻ കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് സന്തോഷ് ദാമോദർ അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂർത്തീകരിച്ച സിനിമയുടെ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടക്കുന്നത്.

cp-webdesk