Cinemapranthan
null

പ്രണയപൂർവ്വം ‘പ്രണയവിലാസം’; ടീസർ പുറത്ത്

ഫെബ്രുവരി 17 ന് ചിത്രം തിയറ്ററുകളിൽ എത്തുന്നു

null

അനശ്വര രാജൻ, മമിതാ ബൈജു, അർജുൻ അശോകൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പ്രണയവിലാസം’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഫെബ്രുവരി 17 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം പേര് പോലെ തന്നെ ഒരു അടിപൊളി പ്രണയകഥ പറയുന്ന ചിത്രമാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. സൂപ്പർ ശരണ്യക്ക് ശേഷം അനശ്വരയും മമിതയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘പ്രണയവിലാസം’. മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ്.

ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത് ഷിനോസ് ആണ്. ഷാൻ റഹ്‍മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഗാനരചന സുഹൈല്‍ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാര്‍ എന്നിവരാണ്. കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷബീര്‍ ആണ്. ചിത്രസംയോജനം ബിനു നെപ്പോളളിയൻ.

cp-webdesk

null
null