Cinemapranthan
null

കൊറിയൻ ആരാധികയായി അനിഖ; ‘ഓ മൈ ഡാർലിംഗ് ട്രെയിലർ പുറത്ത്

അനിഖ സുരേന്ദ്രൻ ആദ്യമായി മലയാളത്തിൽ നായികയാവുന്ന ചിത്രമാണ് ‘ഓ മൈ ഡാർലിംഗ്

null

കൊറിയൻ ആരാധികയായി അനിഖ സുരേന്ദ്രൻ എത്തുന്ന, മനോഹരമായ പ്രണയ കഥ പറയുന്ന ‘ഓ മൈ ഡാർലിംഗ്’ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നു. അനിഖ സുരേന്ദ്രൻ ആദ്യമായി മലയാളത്തിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണ് ‘ഓ മൈ ഡാർലിംഗ്’. ന്യൂജെൻ പ്രണയകഥ പറയുന്ന ചിത്രത്തിൽ മെൽവിൻ ആണ് നായകനായി എത്തുന്നത്. കൊറിയൻ സീരീസുകളുടെയും ബിടിഎസ് സംഗീത ബാൻഡിന്റെയും കടുത്ത കൊറിയൻ ആരാധികയായാണ് അനിഖ ചിത്രത്തിലെത്തുന്നത്. ആല്‍ഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജിനീഷ് കെ ജോയ് ആണ്.

മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അന്‍സാര്‍ ഷായാണ്. ഷാൻ റഹ്‌മാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ലിജോ പോള്‍ ആണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ആർട്ട് എം ബാവ. ക്രിയേറ്റീവ് ഡയറക്ടര്‍ വിജീഷ് പിള്ളയാണ്.

cp-webdesk

null
null