Cinemapranthan
null

തിയറ്ററുകൾ ആഘോഷമാക്കാൻ ജാക്സൺ ബസാറും, ചാൾസ് എന്റർപ്രൈസസും നാളെ എത്തും

null

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുമായാണ് ഈ ആഴ്ച തിയറ്ററുകൾ ഉണരുന്നത്. മലയാളത്തിൽ നിന്നും തമിഴിൽ നിന്നും എത്തുന്ന സിനിമകൾ ആരാധകരെ ആവേശത്തിലാക്കാൻ ഒരുങ്ങി കഴിഞ്ഞു.

  • ജാക്സൺ ബസാർ യൂത്ത്

ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ജാക്സൺ ബസാർ യൂത്ത്’ ഈ വാരം തിയറ്ററുകളിൽ എത്തും. ഉസ്മാൻ മാരാത്ത് രചന നിർവ്വഹിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് ഷമൽ സുലൈമാൻ ആണ്. അപ്പു എൻ. ഭട്ടതിരി, ഷൈജാസ് കെ. എം. എന്നിവർ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയാണ് ഒരുക്കിയിരിക്കുന്നത്. ക്രോസ് ബോർഡർ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സക്കരിയ ആണ് ചിത്രം നിർമ്മിക്കുന്നത്.

  • ചാൾസ് എന്റർപ്രൈസസ്

ഉർവശി, ബാലു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ചാൾസ് എന്റർപ്രൈസസ്’ ഈ ആഴ്ച തിയറ്ററുകളിൽ എത്തുന്ന മറ്റൊരു ചിത്രം. തമിഴ് നടൻ കലൈയരശൻ, ഗുരു സോമസുന്ദരം, സുജിത് ശങ്കർ, അഭിജ ശിവകല, മണികണ്ഠൻ ആചാരി, ഭാനു, മൃദുല മാധവ്, സുധീർ പറവൂർ എന്നിവർ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുഭാഷ് ലളിത സുബ്രമഹ്ണ്യം ആണ്. ഫാമിലി സറ്റെയർ മിസ്റ്ററി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചാൾസ് എന്റർപ്രൈസസ്, പഞ്ചതന്ത്രം ശൈലിയിൽ കഥ പറയുന്ന ഭക്തിയും യുക്തിയുമുള്ള, നർമ്മത്തിൽ പൊതിഞ്ഞെത്തുന്ന ചിത്രം ആണ്. മലയാളവും തമിഴും ഇടകലർന്ന് കേരളത്തിൽ സംഭവിക്കുന്നൊരു കഥാപശ്ചാത്തലത്തിലുള്ള ചിത്രം പ്രേക്ഷകർക്ക് പുതുമ നൽകുന്ന ഒന്നാവും. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് അച്ചു വിജയൻ ആണ്. സിനിമയുടെ തമിഴ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് കാക്കമുട്ടൈ എന്ന സിനിമയുടെ സംഭാഷണ രചയിതാവും സംവിധായകന്റെ സുഹൃത്തുമായ മുരുകാനന്ദ് കുമരേശനാണ്. ചിത്രത്തിലെ തമിഴ് ഗാനങ്ങൾ എഴുതിയത് പാ രഞ്ജിത്തിനൊപ്പം സഹസംവിധായകനായി പ്രവർത്തിക്കുന്ന നാച്ചിയാണ്.

  • പിച്ചൈക്കാരൻ 2

വിജയ് ആന്റണി നായകനായി എത്തി വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ‘പിച്ചൈക്കാരൻ’. വിജയ് ആന്റണി തന്നെ സംവിധാനം ചെയ്യുന്ന ‘പിച്ചൈക്കാരൻ 2’ ഈ ആഴ്ച്ച റിലീസിനെത്തുന്നു. വിജയ് ആന്റണി ആദ്യമായി രചന – സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് പിച്ചൈക്കാരൻ 2. കാവ്യ ഥാപ്പർ, ഡാറ്റോ രാധാ രവി, വൈ ജി മഹേന്ദ്രൻ, മൻസൂർ അലി ഖാൻ, ഹരീഷ് പേരടി, ജോൺ വിജയ് എന്നിവർ മറ്റ് അഭിനേതാക്കളായി എത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്വഹിച്ചിരിക്കുന്നതും വിജയ് ആന്റണി തന്നെയാണ്. വിജയ് ആൻറണി ഫിലിം കോർപ്പറേഷൻറെ ബാനറിൽ വിജയ് ആന്റണി നിർമ്മിക്കുന്ന ചിത്രം ‘ബിച്ചഗഡു 2’ എന്ന പേരിൽ തെലുങ്കിലും എത്തുന്നു. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. 2016 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റിയും ഒഡിയ, മറാത്തി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്തെത്തിയപ്പോഴും മികച്ച വിജയം നേടിയിരുന്നു. ചിത്രം പുറത്തിറങ്ങി 7 വർഷം കഴിയുമ്പോൾ ആണ് രണ്ടാം ഭാഗമെത്തുന്നത്.

  • ‘8 am മെട്രോ’

രാജ് ആർ രചനയും സംവിധാനവും നിർവ്വഹിച്ച് ഈ ആഴ്ച റിലീസിനെത്തുന്ന ഹിന്ദി ഡ്രാമ ചിത്രമാണ് ‘8 am മെട്രോ’. ഗുൽഷൻ ദേവയ്യയും സയാമി ഖേറും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം, മെട്രോയിൽ വെച്ച് അശ്രദ്ധമായി പരസ്പരം കൂട്ടിമുട്ടി സൗഹൃദം സ്ഥാപിക്കുന്ന രണ്ട് അപരിചിതരുടെ അസാധാരണമായ കഥയാണ് പറയുന്നത്. മാർക്ക് കെ റോബിൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജ് ആർ, കിഷോർ ഗൻജ്ജി എന്നിവർ ചേർന്നാണ്.

cp-webdesk

null
null