Cinemapranthan
null

ബ്രഹ്മാണ്ഡ ചിത്രം ‘ആദിപുരുഷ്’ അടക്കം 4 ചിത്രങ്ങൾ; ഈ വാരം പ്രേക്ഷകരെ കാത്തിരിക്കുന്ന സിനിമകൾ

ജൂൺ 16 ന് ചിത്രങ്ങൾ പ്രദർശനത്തിന് എത്തുന്നത്

null

ഈ ആഴ്ച്ച ബ്രഹ്മാണ്ഡ ചിത്രം ആദിപുരുഷ് അടക്കം 4 ചിത്രങ്ങൾ ആണ് പ്രേക്ഷകരെ കാത്ത് തീയേറ്ററുകളിൽ ഉള്ളത്. ഇതിൽ പെൻഡുലം, അമല പോലെയുള്ള പരീക്ഷണ ചിത്രങ്ങളും ഉണ്ട്. അത്കൊണ്ട് തന്നെ ഏതു ചിത്രം കാണും എന്ന് പ്രേക്ഷകനെ ആശയകുഴപ്പത്തിൽ ആക്കുകയാണ് ഈ വാരം.

ഇന്ത്യൻ സിനിമ കണ്ടത്തിൽ വച്ച് ഏറ്റവും വലിയ മുതൽമുടക്കിൽ ചിത്രീകരിച്ച സിനിമയാണ് ആദിപുരുഷ്. 500 കോടി ആണ് ചിത്രത്തിൻ്റെ മുതൽമുടക്ക്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത് മുതൽ ഇന്ത്യയിൽ ഉടനീളം വലിയ കോളിളക്കം ആണ് ചിത്രം ഉണ്ടാക്കിയത്. രാമായണം എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കി ഓം റൗട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യ പോലെ ഒരു രാജ്യത്ത് ജാതി മത വ്യത്യാസങ്ങൾക്കപ്പുറം എല്ലാവർക്കും ഒരുപോലെ അറിയാവുന്ന കഥയും കഥ പരിസരവും, പല ആവർത്തി കണ്ടിട്ടുമുള്ള രാമായണം സിനിമയാകുമ്പോൾ അതിൻറെ ആഖ്യാന ശൈലിയിൽ എന്തു മാറ്റം കൊണ്ടുവരാൻ ഡയറക്ടർക്ക് സാധിച്ചു എന്നതാണ് പ്രേക്ഷകർ ഉറ്റ് നോക്കുന്നത്. ചിത്രത്തിൻ്റെ ആദ്യ ട്രെയിലർ VFX ൻ്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ടെങ്കിലും രണ്ടാമത്തെ ട്രെയിലർ ആദ്യത്തെത്തിൽ നിന്നും ഏറെ മെച്ചപ്പെടുത്തിയാണ് പുറത്ത് വന്നത്. അത് adipursh ന് വീണ്ടൂം ആരാധകരുടെ ഇടയിൽ ഏറെ പ്രതീക്ഷകൾ ഉണ്ടാകാൻ സാധിച്ചിട്ടുണ്ട്.

പ്രഭാസ്, കൃതി സനോൺ, ദേവദത്ത നാഗ്, സൈഫ് അലി ഖാൻ, സണ്ണി സിംഗ് എന്നിവരൊക്കെ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മികച്ച പെർഫോമൻസ് കൊണ്ടും മേക്കിങ് കൊണ്ടും ചിത്രത്തിന് പ്രേക്ഷകനെ അതിശയിപ്പിക്കാൻ കഴിഞ്ഞാൽ ആദിപുരുഷ് ഒരു പാൻ ഇന്ത്യൻ ഹിറ്റ് ആകാൻ ഏറെ സാധ്യതകളുള്ള ചിത്രമാണ്.

നവാഗത സംവിധായകനായ റെജിൻ എസ് ബാബു രചന സംവിധാനം നിർവഹിച്ച് ഈ ആഴ്ച തീയേറ്ററിൽ എത്തുന്ന ഫാന്റസി ത്രില്ലർ സിനിമയാണ് പെൻഡുലം. ലൂസിഡ് ഡ്രീമിങ്ങും ടൈം ട്രാവലും ഒക്കെയാണ് ചിത്രത്തിൻ്റെ പ്രമേയങ്ങളായി വരുന്നത്. മലയാളത്തിൽ അധികമാരും കൈവെക്കാത്ത ഒരു മേഖല കൂടിയാണ് ഇത്. അതുകൊണ്ടു തന്നെ ചിത്രം പ്രേക്ഷകന് ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട്. വിജയ് ബാബു, ഇന്ദ്രൻസ്, അനുമോൾ k മനോഹരൻ, ദേവകി രാജേന്ദ്രൻ, രമേശ് പിഷാരടി, ഷോബി തിലകൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ സിനിമട്ടോഗ്രാഫി നിർവഹിച്ചിരിക്കുനത് അരുൺ ദാമോദരൻ ആണ്.

നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത്, അനാർക്കലി മരക്കാർ, ശ്രീകാന്ത്, അപ്പനി ശരത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘അമല’. ഒരു ഫിക്ഷൻ ഡ്രാമ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു എക്സ്പിരിമെന്റ് ഫിക്ഷൻ എലമെന്റ് സിനിമയിൽ സംവിധായാകൻ ആഡ് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ഒരു ഏലീയൻ കഥാപാത്രം ഉണ്ടെന്ന് അഭ്യൂഹം നിലനിർത്തിക്കൊണ്ട് തന്നെയാണ് ട്രെയിലർ അവസാനിക്കുന്നതും. ചിത്രത്തിൽ അങ്ങനെ ഒരു ട്വിസ്റ്റ് ഡയറക്ടർ ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ ഈയാഴ്ചയിലെ ഒരു ഹിറ്റ് ആകാൻ ഏറെ സാധ്യത ഉള്ള ഒരു ചിത്രമാണ് അമല.

രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘മധുര മനോഹര മോഹം’ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. നർമ്മരൂപത്തിൽ എത്തുന്ന ചിത്രം ജൂൺ 16 ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുര മനോഹര മോഹം’. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി3എം ക്രിയേഷന്‍സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വിവാദങ്ങൾക്കൊടുവിൽ ജൂൺ 16 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രമാണ് ഐഷ സുൽത്താന സംവിധാനം ചെയ്ത ‘ഫ്ലഷ്’. നിർമ്മാതാവുമായുള്ള തർക്കങ്ങൾക്കും വിവാദങ്ങൾക്കൊടുവിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ലക്ഷദീപ് നിവാസികളുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും ഐഷ സുൽത്താന തന്നെയാണ്. പ്രണവ് പ്രശാന്ത്, ഡിംപിൾ പോൾ, അനന്ദു സുനിൽ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ ബീന കാസിം ആണ് ചിത്രം നിർമ്മിക്കുന്നത്. വില്യം ഫ്രാൻസിസ്, കൈലാസ് മേനോൻ എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

cp-webdesk

null
null