ടൊവിനോ തോമസും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്നു. ‘വാശി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സുരേഷ്കുമാറാണ് ‘വാശി’ നിർമിക്കുന്നത്. വിഷ്ണു ജി. രാഘവ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ കഥ എഴുതുന്നത് ജാനിസ് ചാക്കോ സൈമൺ ആണ്. സംവിധായകൻ വിഷ്ണു തന്നെയാണ് തിരക്കഥ നിർവഹിക്കുന്നത്. ഈ വർഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഉർവ്വശി തിയറ്റേഴ്സും രമ്യാ മൂവീസും ചേർന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

റോബി വർഗ്ഗീസ് രാജാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണൻ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. വിനായക് ശശി കുമാറാണ് ഗാനരചന. സംഗീതം കൈലാസ് മേനോൻ. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ ആണ് സഹനിർമ്മാണം. നിധിൻ മോഹൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈന്‍ പ്രൊഡ്യൂസര്‍- കെ.രാധാകൃഷ്ണൻ, പ്രോജക്ട് ഡിസൈനർ- ബാദുഷ എന്‍.എം, കലാ സംവിധാനം- മഹേഷ് ശ്രീധർ, മേക്കപ്പ്- പി.വി ശങ്കർ, കോസ്റ്റ്യൂം- ദിവ്യ ജോർജ്, സൗൺഡ് ഡിസൈനിങ്- എം.ആർ. രാജകൃഷ്ണൻ.