‘കാടിനുടയോൾ പൂഞ്ചോല വാരിയണിഞ്ഞേ’.. 10 വർഷങ്ങൾക്ക് മുൻപ് അക്കാലത്തെ മറ്റു പരസ്യങ്ങളെയെല്ലാം പിന്നിലാക്കി ശീമാട്ടി ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ ഒരു തരംഗം ഉണ്ടായിരുന്നു. വ്യത്യസ്തമായ ആശയവും ആവിഷ്കാരവും തന്നെയാണ് അന്നത്തെ പരസ്യമേഖലയിൽ ശീമാട്ടിയുടെ ‘കാടിനുടയോൾ’ മുന്നിലെത്താനും കാരണം. 10 വർഷങ്ങൾക്കിപ്പുറവും അതേ വ്യത്യസ്തത നിലനിർത്തുന്നതിൽ യാതൊരു വിട്ടുവീഴ്ച്ചയും ശീമാട്ടി നടത്തിയിട്ടില്ല എന്ന് ഉറപ്പിച്ചു പറയുന്നതാണ് യുവതാരങ്ങളായ അനശ്വരയും മമിതയും ഒന്നിച്ച ശീമാട്ടിയുടെ ഏറ്റവും പുതിയ പരസ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
അന്ന് ആഫ്രിക്കൻ കാടും മൃഗങ്ങളും ജീവിതവും ചേർത്ത് ഒരു വസ്ത്രശാലയുടെ പരസ്യം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോഴും ഇന്ന് നിലപാടുകളും നയങ്ങളും ഉറക്കെ വിളിച്ചു പറയുന്ന, പെൺകരുത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഒപ്പം നിൽക്കുമ്പോഴും മാറാതെ നിൽക്കുന്ന ഒന്നുണ്ട്.. എല്ലാ കാലത്തും അവസരോചിതമായ മാറ്റങ്ങളും അറിഞ്ഞ് ഓരോ സ്ത്രീയെയും കാലത്തിനു മുന്നിൽ കൊണ്ട് നിർത്തുന്ന ആശയങ്ങൾ..! ഏതു കാലത്തും ഏതു രീതിയിലും പുത്തൻ ആശയങ്ങളും ആവിഷ്കാരങ്ങളും കൊണ്ട് ഓരോ പരസ്യത്തിലൂടെയും ശീമാട്ടി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയമാണ് ശ്രദ്ധേയം. ശീമാട്ടിയുടെ ഏറ്റവും പുതിയ പരസ്യമായ ‘She for seematti’ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയതും പരസ്യം മുന്നോട്ടു വെക്കുന്ന ആശയവും, വ്യത്യസ്തമായ ആഖ്യാന രീതിയും കൊണ്ട് തന്നെയാണ്. മിഴിവുറ്റ സംഗീതവും മികച്ച മേക്കിങ്ങും ‘she for seematti’യെ വേറിട്ട് നിർത്തുന്നു.
സിംഹങ്ങളുടെയും കാട്ടാനകളുടെയും നടുവിൽ നിന്ന്, കാടിറങ്ങി വരുന്ന പെണ്ണും, മസെരാട്ടിയും ബുഗാട്ടിയും സ്വപ്നം കണ്ടു നടക്കുന്ന പെണ്ണും രണ്ട് കാലഘട്ടത്തിന്റെ മുഖങ്ങളാണ്.. കരുത്തിന്റെ പ്രതീകങ്ങളാണ്.. അന്ന് സിംഹത്തിനൊപ്പം തലയെടുപ്പോടെ നിന്നെങ്കിൽ, ഇന്ന് 10 വർഷങ്ങൾക്കിപ്പുറം ലോകത്തിലെ ഏറ്റവും ലക്ഷ്വറി വാഹനങ്ങളായ മസരാട്ടിക്കും ബുഗാട്ടിക്കുമൊപ്പം ബോൾഡായി കാലത്തിനൊത്ത നടുക്ക് തന്നെയാണ് ശീമാട്ടി നിലകൊള്ളുന്നത്. 10 വർഷങ്ങൾ കൊണ്ട് ശീമാട്ടി ഏറെ മുന്നിലെത്തിയിരിക്കുന്നു.. ഒന്നാമതായി തന്നെ..! എല്ലാക്കാലത്തും പെൺസ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്ന ശീമാട്ടിയുടെ സാരഥി ബീന കണ്ണൻ ഓരോ തവണയും കാലത്തിനൊത്ത മാറ്റങ്ങളുമായി, വ്യത്യസ്തമായ പരസ്യവുമായി എത്തുമ്പോൾ എല്ലാ സ്ത്രീകൾക്കും സ്വപ്നം കാണാൻ ഉള്ള പ്രചോദനം കൂടിയാണ് അത്.
സ്വപ്നം കണ്ടതൊക്കെയും സത്യമാക്കാൻ കൊതിക്കുന്ന ഏതൊരു പെൺകുട്ടിക്കും കരുത്ത് പകരുന്ന പരസ്യങ്ങളുമായി ശീമാട്ടി വരുമ്പോൾ ആരാണ് മഹാറാണി ആകാൻ ആഗ്രഹിക്കാത്തത്..!