Cinemapranthan
null

‘രോമാഞ്ചം’ ഹിന്ദിയിലേക്ക്, സംവിധാനം സംഗീത് ശിവൻ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു

null

2023 ൽ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു രോമാഞ്ചം, സൗബിന്‍ ഷാഹിർ അർജുൻ അശോകൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജിത്തു മാധവന്‍ ഒരുക്കിയ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയെടുത്ത ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ‘കപ്കപി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. യോദ്ധ, നിർണ്ണയം, ഗാന്ധർവം തുടങ്ങിയ ചിത്രങ്ങളൊരുക്കിയ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്. രോമാഞ്ചം പോലെ ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന ഒരു കൂട്ടം ആളുകളെ തന്നെ ആണ് ‘കപ്കപി’യുടെ പോസ്റ്ററിലും കാണാൻ സാധിക്കുന്നത്.

ബ്രാവോ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ഈ വർഷം തന്നെ തീയേറ്ററുകയിലേക്ക് എത്തും

cp-webdesk

null
null