Cinemapranthan
null

വിസ്മയിപ്പിക്കാൻ ‘ദേവദൂതൻ’ വീണ്ടും എത്തുന്നു

null

റിലീസ് സമയം വേണ്ടത്ര വിജയമാകാതെ പിന്നീട് പ്രേക്ഷകരുടെ പ്രിയപെട്ട ചിത്രമാവുകയും ചെയ്ത ഒരുപാട് ചിത്രങ്ങളുണ്ട് മലയാളത്തിൽ. അത്തരം ചിത്രങ്ങളുടെ പട്ടികയെടുത്താൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ചിത്രമാണ് രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ദേവദൂതൻ എന്ന ചിത്രം. 2000-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ പാട്ടുകളെല്ലാം വലിയ ഹിറ്റ് ആയെങ്കിലും സിനിമക്ക് തീയേറ്ററിൽ വലിയ ചലനം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല.

ഇപ്പോഴിതാ ‘ദേവദൂതൻ’ റീ റിലീസിന് ഒരുങ്ങുന്നു എന്ന വാർത്ത ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുമായെത്തിരിക്കുകയാണ് നിർമാതാക്കളായ കോക്കേഴ്സ് മീഡിയാ എന്റർടെയിൻമെന്റ്സ്. പറന്നുയരുന്ന പ്രാവിനെ നോക്കി നിൽക്കുന്ന വിശാൽ കൃഷ്‍ണമൂർത്തിയുടെ പോസ്റ്റർ ആണ് നിർമ്മാതാക്കൾ പുറത്തിറക്കിയത്

പ്രധാന അണിയറപ്രവർത്തകരുടെ പേരുവിവരങ്ങൾ പോസ്റ്ററിലുണ്ടെങ്കിലും എന്നാണ് റിലീസെന്ന് വ്യക്തമായിട്ടില്ല. ചിത്രത്തിന്റെ ഡിജിറ്റൽ കളർ കറക്ഷൻ ജോലി പൂർത്തിയായതായി നിർമാതാക്കൾ നേരത്തേ അറിയിച്ചിരുന്നു. എന്തായാലും, ചിത്രം പുതിയ സാങ്കേതികതയുടെ മികവോടെ കൂടുതൽ പ്രേക്ഷകരിലേക്ക് ഉടൻ എത്തുമെന്ന് തന്നെ ആണ് പ്രതീക്ഷ.

cp-webdesk

null
null