Cinemapranthan
null

സൂപ്പർ സ്റ്റാർ രജനിക്കൊപ്പം മോഹൻലാൽ; ‘ജയിലർ’ൽ അതിഥി വേഷത്തിൽ താരം എത്തും.

നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വലിബന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ.

null

സ്റ്റൈൽ മന്നൻ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ജയിലറി’ൽ മോഹൻലാലും എന്ന് റിപ്പോർട്ട്. ആരാധകർ ഏറെ ആവേശത്തിൽ കാത്തിരിക്കുന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ആവും താരം എത്തുക. നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വലിബന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ. അതിനിടയിൽ ജനുവരി 8,9 തീയതികളിൽ ചെന്നൈയിൽ വച്ച് ഷൂട്ട് നടക്കും. വിജയ് നായകനായ ‘ബീസ്റ്റിന്’ശേഷം നെൽസൺ ഒരുക്കുന്ന ചിത്രം ആണ് ജയിലർ. ഒരു രാത്രി നടക്കുന്ന കഥയാണ് ചിത്രം എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മോഹന്ലാലില് പുറമെ മലയാളി നടൻ വിനായകനും ചിത്രത്തിന്റെ ഭാഗമാണ്.
ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ലക്ഷ്യമിടുന്നത്.

cp-webdesk

null
null