Cinemapranthan

മലൈകോട്ടൈ വാലിബൻ ലുക്കിൽ മോഹൻലാൽ, കൂടെ ബാബുജിയും

അങ്കമാലി ഡയറിലീസിലെ ബാബുജി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ, ആൻസൺ ആന്റണിയോടൊപ്പമുള്ള ഈ ചിത്രം മലയാള പ്രേക്ഷകർക്കിടയിൽ കൗതുകമുണർത്തുന്നുണ്ട്.

മലയാള സിനിമ ലോകത്തെ നടനവിസ്മയം മോഹൻലാലും, തന്റെ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച മാസ്റ്റർ ക്രാഫ്റ്റ്മാൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രമാണ് “മലൈക്കോട്ടൈ വാലിബൻ. കഴിഞ്ഞ മാസം ഷൂട്ടിംഗ് ആരംഭിച്ച ചിത്രം മലയാളപ്രേക്ഷകർ വളരയേധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ മുൻപന്തിയിൽ സ്ഥാനം പിടിച്ച ഒന്നാണ്. സിനിമയുടെ ചെറിയ അപ്ഡേറ്റ്സ് വരെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുണ്ട്. അതിനിടയിലാണ് മലൈക്കോട്ടൈ വാലിബൻ ഗെറ്റപ്പിൽ മോഹൻലാൽ അങ്കമാലി ഡയറീസ് ഫെയിം ആൻസൺ ആന്റണിക്കൊപ്പമുള്ള (ബാബുജി) ചിത്രം സോഷ്യൽ മീഡിയയിൽ അടുത്തിടെ പുറത്തറിങ്ങി. കഴിഞ്ഞ സിനിമകളിൽ നിന്ന് താരതമ്യേനേ വ്യത്യസ്തമായതും, ലാലേട്ടന്റെ പഴയ ലുക്കിനെ ഓർമപ്പെടുത്തുന്ന ഒന്നുമാണിത്

. അങ്കമാലി ഡയറിലീസിലെ ബാബുജി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ, ആൻസൺ ആന്റണിയോടൊപ്പമുള്ള ഈ ചിത്രം മലയാള പ്രേക്ഷകർക്കിടയിൽ കൗതുകമുണർത്തുന്നുണ്ട്.

മലൈക്കോട്ടൈ വാലിബനിലൂടെ അഭിനയത്തിലൂടെ മോഹൻലാലിന്റെ ഒരു ഗംഭീര തിരിച്ചുവരവ് തന്നെയാണ് പ്രക്ഷകർ പ്രേതീക്ഷിക്കുന്നത്. പി.എസ്. റഫീഖ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ മധു നീലകണ്ഠൻ ഛായാഗ്രഹണവും , ദീപു ജോസഫ് എഡിറ്റിങ്ങും, പ്രശാന്ത് പിള്ള പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.

cp-webdesk

null