Cinemapranthan
null

‘ഫൂട്ടേജില്‍’ തുടങ്ങുന്നു.. വരാനുള്ളത് പാന്‍ ഇന്ത്യന്‍ സംഭവങ്ങള്‍.. മഞ്ജുവാരൃരുടെ ലൈന്‍ അപ്പ് ഇങ്ങനെ..

null

തെന്നിന്ത്യൻ നായിക നടിമാരുടെ ഇനി വരാനിരിക്കുന്ന സിനിമകളുടെ ലിസ്റ്റ് എടുത്താൽ അതിൽ ഏറ്റവും കിടിലൻ ലൈൻ അപ്പ് ഉള്ളത് മഞ്ജു വാര്യർക്കാണെന്നാണ് പ്രാന്തന് തോന്നുന്നത്. സൂപ്പർസ്റ്റാർ രജനി ചിത്രം തൊട്ട് ബോളിവുഡ് ചിത്രം വരെ അതിൽ പെടും.

സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ആണ് അതിൽ മഞ്ജു വാര്യരുടേതായി പുറത്തിറങ്ങാനുള്ള ആദ്യ ചിത്രം. മഹേഷിന്റെ പ്രതികാരം, മായനാദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്തായാലും അതിനുള്ള ക്വാളിറ്റി ഉണ്ടാവും.

ശേഷം പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വെട്രിമാരൻ ചിത്രം ‘വിടുതലൈ 2’, മഹാരാജായിലൂടെ വീണ്ടും വിജയ വഴിയിലെത്തിയ വിജയ് സേതുപതിയുടെ നായികയായാണ് താരം സ്‌ക്രീനിൽ എത്തുന്നത്. വെട്രിമാരൻ ചിത്രം അസുരനിൽ നേരത്തെ മഞ്ജു വാര്യർ ഗംഭീര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി എങ്ങനെയാവും വെട്രിമാരൻ അവരെ കാണിക്കുകയെന്നു കാത്തിരുന്നു കാണാം

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് വേട്ടയ്യൻ. ജയ് ഭീമന് ശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രധാനകഥാപാത്രമായി മഞ്ജുവാര്യരും ഉണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന ചിത്രം ഒക്ടോബറില്‍ റിലീസാകും

‘അംറിക്കി പണ്ഡിറ്റ്’ എന്ന ഹിന്ദി സിനിമയാണ് അടുത്തത്. അതിൽ ശുഭ എന്ന കഥാപാത്രമായി നമുക്ക് മുന്നിലെത്തും.. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല

ശേഷം നമ്മളെല്ലാം കാത്തിരിക്കുന്ന പ്രിയദർശിനി രാംദാസിന്റെ രണ്ടാം വരവ്.. അതെ എമ്പുരാൻ

കിടിലൻ ലൈൻ അപ്പ് എന്ന് പ്രാന്തൻ വെറുതെ ഒരു ആവേശത്തിൽ പറഞ്ഞതല്ല.. മലയാളത്തിലെന്നല്ല ഒരു തെന്നിന്ത്യൻ നായികയ്ക്കും ഇത്ര കിടിലൻ ലൈൻ അപ്പ് ഉണ്ടാവില്ല

cp-webdesk

null
null