നടൻ മാധവിനൊപ്പം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. മഞ്ജുവിന്റെ പുതിയ ചിത്രം പ്രീസ്റ്റിന്റെ പ്രസ് മീറ്റിൽ തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാവും എന്ന് പറഞ്ഞിരുന്നു. പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തു വിടുന്നത്. ‘അമേരിക്കി പണ്ഡിറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ കൽപേഷ് ആണ്.
ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധർ പിള്ളയാണ് മഞ്ജു വാര്യരുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടത്. ഭോപ്പാലിലാവും ചിത്രം ഷൂട്ട് ചെയ്യുന്നത് എന്ന് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു. അതേസമയം മഞ്ജു വാര്യർ നായികയായി എത്തിയ ‘പ്രതി പൂവൻകോഴി’യുടെ ഹിന്ദി റീമേക് അവകാശം ബോണി കപൂർ സ്വന്തമാക്കിയിരുന്നു.