Cinemapranthan

നിർമ്മാതാവെന്ന സ്വപ്നസാക്ഷാക്കാരവുമായി മംമ്ത

അഭിനയത്തിനും ഗാനാലാപനത്തിനും പുറമെ ഇപ്പോൾ സിനിമാ നിർമ്മാണത്തിലേക്കും തിരിഞ്ഞിരിക്കുകയാണ്‌ മംമ്ത

null

നടിയായും ഗായികയായും മലയാള സിനിമയിലെ പ്രിയ താരമായി മാറിയ ആളാണ് മംമ്ത മോഹൻദാസ്. അഭിനയത്തിനും ഗാനാലാപനത്തിനും പുറമെ ഇപ്പോൾ സിനിമാ നിർമ്മാണത്തിലേക്കും തിരിഞ്ഞിരിക്കുകയാണ്‌ മംമ്ത. താൻ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടാണ് മംമ്ത ഇക്കാര്യം അറിയിച്ചത്.

‘എന്റെ ആദ്യ നിർമാണ സംരംഭം ആരംഭിച്ച വാർത്ത നിങ്ങളോട് പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആവശ്യമാണ്. എന്റെ കുടുംബത്തിനും എന്റെ നിർമ്മാണ പങ്കാളിയായ നോയൽ ബെന്നിനും ഉറ്റസുഹൃത്തുക്കൾക്കും എന്നെ വിശ്വസിക്കുകയും ഈ നിമിഷം ജീവസുറ്റതാക്കാൻ എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും ഞാൻ നന്ദി പറയുന്നു. വിശദാംശങ്ങൾ പിന്നാലെ..’ മംമ്ത ഫേസ്ബുക്കിൽ കുറിച്ചു.

ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ ചിത്രത്തിന്റെ വിശേഷങ്ങളും മംമ്ത ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചു. ചെമ്പന്‍ വിനോദും മംമ്താ മോഹന്‍ ദാസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘അണ്‍ലോക്ക്’ ആണ് 2020 ലെ മംമ്‌തയുടെ ആദ്യ ചിത്രം. നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. അണ്‍ലോക്കിന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്.

cp-webdesk

null

Latest Updates