Cinemapranthan
null

‘ഇനി അൽപ്പം മാസ് ആകാം’; ‘ക്രിസ്റ്റഫർ’ ലൊക്കേഷൻ ചിത്രം പങ്ക് വെച്ച് മമ്മൂട്ടി

പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്

null

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ സിനിമയാണ് ‘ക്രിസ്റ്റഫർ’. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള സ്റ്റൈലിഷ് ചിത്രം പങ്ക് വെച്ചിരിക്കുകയാണ് മമ്മൂട്ടി. ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. എറണാകുളം പോലീസ് ക്ലബ്ബിന്റെ മുൻപിൽ നിൽക്കുന്ന ചിത്രമാണ് മമ്മൂട്ടി സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറലാവുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.

‘ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’ എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ‘ക്രിസ്റ്റഫർ’ നടൻ വിനയ് റായ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ്. ഉദയ കൃഷ്‍ണ തിരക്കഥ രചിക്കുന്ന ചിത്രത്തിൽ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്‍മി തുടങ്ങി മൂന്ന് നായികമാരാണ് ഉള്ളത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജസ്റ്റിൻ വർഗീസ് ആണ് ‘ക്രിസ്റ്റഫറിന്റെ’ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. ‘ക്രിസ്റ്റഫർ’ നിർമ്മിക്കുന്നത് ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപി ആണ്.

cp-webdesk

null
null