Cinemapranthan

മമ്മൂട്ടി – അഖിൽ അക്കിനേനി ഒന്നിക്കുന്ന ‘ഏജന്റ്’; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ചിത്രം ഈ വർഷം ഏപ്രിൽ 28 ന് ആണ് റിലീസിനെത്തുന്നത്

മമ്മൂട്ടി, തെലുങ്ക് നടൻ അഖിൽ അക്കിനേനി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘ഏജന്റ്’. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ എത്തുന്ന ചിത്രം ഈ വർഷം ഏപ്രിൽ 28 ന് ആണ് റിലീസിനെത്തുന്നത്. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.

പുതുമുഖം സാക്ഷി വൈദ്യ നായികയാകുന്ന ചിത്രത്തിന്റെ രചന – സംവിധാനം ഒരുക്കിയിരിക്കുന്നത് സുരേന്ദര്‍ റെഡ്ഡി ആണ്. ഹിപ്പോപ്പ് തമിഴൻ സംഗീതം നൽകുന്ന ചിത്രം ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. വൻ മേക്കോവർ നടത്തിയാണ് ചിത്രത്തിൽ അഖിൽ അക്കിനേനി എത്തുന്നത്.

ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് ‘ഏജന്റ്’ നിർമ്മിച്ചിരിക്കുന്നത്. അഖിൽ, ആഷിക് എന്നിവരുടെ നേതൃത്വത്തിലുള്ള യൂലിൻ പ്രൊഡക്ഷൻസ് ആണ് ‘ഏജന്റ്’ കേരളത്തിലെത്തിക്കുന്നത്.

cp-webdesk

null