Cinemapranthan
null

ക്ഷമയാണ് ഏറ്റവും വലിയ ആയുധം: ശ്രദ്ധേയമായി മമ്മൂട്ടിയുടെ ശബ്ദത്തിൽ എത്തിയ കൊവിഡ് സന്ദേശം

ഒരു വർഷം മുൻപ് മമ്മൂട്ടിയുടെ ശബ്ദ രേഖയോട് കൂടി ഇറങ്ങിയ വീഡിയോ സിനിമാ മേഖലയിലുള്ളവരടക്കം പങ്ക് വെച്ചിരിക്കുകയാണ്

null

രാജ്യത്ത് കൊവിഡ് രണ്ടാം തരം​ഗം ശക്തമായി തുടരുന്ന സാഹചര്യത്തിൽ നടൻ മമ്മൂട്ടിയുടെ ശബ്ദത്തില്‍ എത്തിയ  കൊവിഡ് സന്ദേശം ശ്രദ്ദേയമാകുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഒരു വർഷം മുൻപ് മമ്മൂട്ടിയുടെ ശബ്ദ രേഖയോട് കൂടി ഇറങ്ങിയ വീഡിയോ സിനിമാ മേഖലയിലുള്ളവരടക്കം പങ്ക് വെച്ചിരിക്കുകയാണ്.

ക്ഷമ കൊണ്ട് മാത്രമേ ഈ യുദ്ധത്തിൽ ജയിക്കാൻ സാധിക്കുകയുള്ളു എന്നും, കൊവിഡ് മുന്നണി പോരാളികൾക്കും നമ്മൾ ഓരോരുത്തർക്ക് വേണ്ടിയും നിയമങ്ങൾ പാലിക്കാമെന്നും മമ്മൂട്ടി ഓർമ്മിപ്പിക്കുന്നു.

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ:

നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാകൂ കൊറോണയെ. വിശ്രമം ഇല്ലാതെ പരിശ്രമിക്കുന്ന യോദ്ധാക്കൾക്ക് വേണ്ടി നമുക്ക് വേണ്ടി അനുസരിക്കാം ഓരോ നിർദേശവും. ചെറിയ തെറ്റുകൾ ശത്രുവിന് വലിയ അവസരങ്ങൾ നൽകും. ഈ യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം.

കോവിഡ് രണ്ടാം തരംഗം വ്യാപകമാകുന്ന ഈ സാഹചര്യത്തിൽ നമുക്ക് ഒന്നിച്ചു നിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കാം. എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും കൊറോണയെ പ്രതിരോധിക്കാൻ തയ്യാറാവണമെന്ന് ടീം സിനിമാപ്രാന്തൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. കരുതലോടെ ജാഗ്രതയോടെ നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം.. കോവിഡിനെ തുരത്താം #covidsecondwave #letsfightagainstcovid

cp-webdesk

null
null