Cinemapranthan

ഇന്നിന്റെ കാലത്തെ മാധ്യമപ്രവർത്തനം തത്സമയം തുറന്നു കാണിക്കുന്ന ‘ലൈവ്’

വ്യാജവാർത്തകൾ ദിനം പ്രതി സൃഷ്ടിക്കപെടുന്ന ഈ സമൂഹത്തിൽ അത് എത്രപേരെ ഏതൊക്കെ രീതിയിൽ ബാധിക്കുന്നുണ്ടെന്നും അതൊരു ചെയിൻ റിയാക്ഷൻ പോലെ പടർന്നു കേറുന്നുണ്ടെന്നും നമ്മളെ ബോധ്യപ്പെടുത്തി തരുന്നു.

മലയാളിക്ക് എന്നും വ്യത്യസ്ത സിനിമകൾ മാത്രം തന്ന സംവിധായകൻ വി കെ പ്രകാശും, ദാദ സാഹിബും ശിക്കാറും അടക്കം മികച്ച സിനിമകളുടെ തിരക്കഥ ഒരുക്കിയ എഴുത്തുകാരൻ എസ്. സുരേഷ്ബാബുവും ‘ഒരുത്തി’ ക്ക് ശേഷം വീണ്ടുമൊന്നിച്ച ചിത്രമാണ് ‘ലൈവ്’. മംമ്ത മോഹൻദാസ്, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ ,പ്രിയ വാരിയർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ’കോൺടെന്റ്’ എന്താവുമെന്ന് ‘ലൈവ്’ എന്ന ടൈറ്റിലിൽ നിന്നും ഇറങ്ങിയ ട്രെയ്ലറിൽ നിന്നും തന്നെ വ്യക്തമായിരുന്നു.

മാധ്യമപ്രവർത്തനമെന്നത് തന്നെ ആണ് ലൈവ് ന് ആധാരം. വെറും മാധ്യമ പ്രവർത്തനമല്ല റേറ്റിംഗിനും സെൻസേഷണലി സത്തിനും വേണ്ടി മാധ്യമധർമം മറക്കുന്ന പുതിയ കാല മാധ്യമ വ്യഭിചാരം ആണ് ചിത്രത്തിലൂടെ വി കെ പി തുറന്നു കാണിക്കുന്നത്. അത് പത്രമാധ്യമം തൊട്ട് ജേര്ണലിസത്തിന്റെ ഒരു എത്തിക്‌സും അറിയാത്ത സോഷ്യൽ മീഡിയ വ്ലോഗ്ഗെർ വരെ അതിൽ പെടും. ഇന്നത്തെ കാലത്തെ മാധ്യമപ്രവർത്തനത്തിന്റെ എല്ലാ തരത്തിലുമുള്ള നെഗറ്റീവ് വശങ്ങളെയും ലൈവ് ലൈവ് ആണ് തന്നെ നമ്മളെ കാണിക്കുന്നു. വ്യാജവാർത്തകൾ ദിനം പ്രതി സൃഷ്ടിക്കപെടുന്ന ഈ സമൂഹത്തിൽ അത് എത്രപേരെ ഏതൊക്കെ രീതിയിൽ ബാധിക്കുന്നുണ്ടെന്നും അതൊരു ചെയിൻ റിയാക്ഷൻ പോലെ പടർന്നു കേറുന്നുണ്ടെന്നും നമ്മളെ ബോധ്യപ്പെടുത്തി തരുന്നു.

ജൻഡർ വ്യത്യാസമില്ലാതെ ഏതൊരാളും നേരിടുന്ന ഒന്നാണ് സൈബർ ഇടങ്ങളിലെ ആക്രമണങ്ങൾ അതിലേക്കും ചിത്രം കടന്ന് ചെല്ലുന്നുണ്ട് ഇത്തരം സോഷ്യൽ മീഡിയ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ രൂക്ഷമായി നേരിടുന്നത് തീർച്ചയായും സ്ത്രീകൾ തന്നെയാണ്. അത്തരം സ്ത്രീകളുടെ ഒരു പ്രതിനിധി ആണ് ചിത്രത്തിൽ പ്രിയ വാരിയർ അവതരിപ്പിച്ച കഥാപാത്രം. സമൂഹ മാധ്യമങ്ങളും, വാർത്ത മാധ്യമങ്ങളും ഒരു സ്ത്രീയുടെ ജീവിതത്തിലേക്ക് എങ്ങനെയൊക്കെ കടന്നു കയറുന്നു എന്ന് ആ കഥാപാത്രത്തിന്റെ നിസ്സഹായതയിലൂടെ നമുക്ക് അനുഭവിച്ചറിയാം.
ചിത്രത്തിൽ എടുത്ത് പറയേണ്ടത് ഷൈൻ ടോം ചാക്കോയുടെ പ്രകടനമാണ് മന്ദാരം എന്ന മാധ്യമ സ്ഥാപനത്തിന്റെ തലവനായി കട്ട വില്ലനിസം കാണിക്കുന്നുണ്ട് അയാൾ. കൂടെ കരുത്തുള്ള സ്ത്രീ കഥാപാത്രമായി മമതയും ചിത്രത്തിൽ നിറഞ്ഞു നിന്നു.

ലൈവ് എന്ന ചിത്രം ഒരു അനിവാര്യത ആണെന്നതിൽ ഒരു തർക്കമില്ല. മാധ്യമലോകത്തെ പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും തുറന്നു കാണിക്കാൻ ഇങ്ങനെ ആരെങ്കിലും തുനിഞ്ഞിറങ്ങുമെന്ന് ഉറപ്പായിരുന്നു എന്തായാലും അതിന് ഇറങ്ങി തിരിച്ച വി കെ പി ക്ക് അഭിനന്ദങ്ങൾ
ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ലൈവ് നിർമിച്ചിരിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് ‘ലൈവ്’. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്തത്

cp-webdesk