Cinemapranthan

മലയാളത്തിൽ ഇതുവരെ കാണാത്ത ‘എന്റർടെയ്ൻമെന്റ്’ കാഴ്ച; പൊട്ടിച്ചിരിപ്പിച്ച് ‘പടക്കളം’

മലയാളത്തിന് ഒരേ സമയം മികവുറ്റതും വ്യത്യസ്തവുമായ സിനിമകൾ സമ്മാനിച്ച പ്രൊഡക്ഷൻ കമ്പനി, ഫ്രൈഡേ ഫിലിം ഹൗസ് തങ്ങളുടെ ഏറ്റവും പുതിയ സിനിമയുമായി വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണയും പതിവ് പോലെ വ്യത്യസ്ത പ്രമേയവുമായി തന്നെയാണ് ഫ്രൈഡേയുടെ വരവ്. ചിത്രത്തിന്റെ പേര് പടക്കളം. പ്രാന്തനിപ്പോൾ കണ്ടുവരുന്ന വഴിയാണ്.

ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സ് നിറഞ്ഞു ചിരിക്കാൻ റെഡിയാണേൽ ധൈര്യമായി ടിക്കെറ്റ് എടുക്കാം എന്നാണ് . മലയാളത്തില്‍ അധികം പരീക്ഷിക്കാത്ത സൂപ്പര്‍ നാച്ച്യുറല്‍ കോമഡി ഡ്രാമ ജോണര്‍ രസകരമായ എന്നാൽ അവതരിപ്പിച്ചു ഫലിപ്പിക്കുവാൻ നല്ല പ്രയാസമുള്ള അത്തരം ജോണറിന്റെ മികവുറ്റ ആവിഷ്കാരം ആണ് പടക്കളം

മലയാളത്തിൽ ഇതുവരെ കാണാത്ത ‘എന്റർടെയ്ൻമെന്റ്’ കാഴ്ചകളാണ് സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പടക്കളം സമ്മാനിക്കുന്നത്

കോമഡിയിൽ സുരാജ്നു ഇടക്കെപ്പോഴോ നഷ്ടമായ ആ പഴയ സ്വഭാവികത തിരികെ പിടിക്കുന്ന കാഴ്ചയും ഷറഫുദ്ധീന്റെ മികച്ച പ്രകടനവും ഒപ്പം തന്നെ അവസരങ്ങൾ ലഭിച്ചാൽ മലയാള ഇൻഡസ്ട്രിയിൽ താനൊരു മുതൽക്കൂട്ട് ആണെന്നും അടിവരയിട്ട് തെളിയിക്കുന്ന സന്ദീപിന്റെ കിടിലൻ പെർഫോമൻസിനും തന്നെയാണ് പടക്കളത്തിന്ടെ പ്രധാന പോസറ്റീവ്

നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ “പടക്കളം” മലയാള സിനിമയിലെ കണ്ടു ശീലിച്ച മലയാള സിനിമകളിൽ നിന്നുമൊക്കെ വ്യത്യസ്തമായ സിനിമ എന്ന നിലയിലും കോമഡി എന്റർടൈനർ എന്ന നിലയിലും പ്രേക്ഷകനെ വല്ലാതെ ആകർഷിക്കും എന്നുറപ്പാണ്

cp-webdesk

null