Cinemapranthan
null

നാട്ടിൻപുറവും സഖാവും ചെങ്കൊടിയും; ആവർത്തനങ്ങൾ ആവർത്തിക്കാത്ത ‘തീപ്പൊരി’ സിനിമ

null

നാട്ടിൻ പുറവും സഖാവും ചെങ്കൊടിയും കമ്മ്യൂണിസവും എല്ലാം പലപ്പോഴായി സിനിമകളിൽ ആവർത്തിച്ച് ആവിഷ്കരിച്ച ഒന്നാണ്. ഇനിയൊരു രാഷ്ട്രീയ സിനിമ കമ്മ്യൂണിസത്തിന്റെ മേമ്പൊടി ചേർത്ത് പറയുക എന്നാൽ അത്രത്തോളം ഫ്രഷ് കൊണ്ടെൻഡ് ആയിരിക്കണം. അവിടേക്കാണ് തീപ്പൊരി സഖാവ് ബെന്നിയുടെ വരവ്.. തീപ്പൊരി ബെന്നി മിന്നിയോ..? നമുക്ക് നോക്കാം

സമീപ കാലത്തിറങ്ങിയതിൽ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ പട്ടികയെടുത്താൽ അതിൽ മുന്നിൽ തന്നെ ഉണ്ടാവുന്നൊരു ചിത്രമാണ് വെള്ളിമൂങ്ങ. വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്തായ ജോജി തോമസും വെള്ളിമൂങ്ങയുടെ സഹ സംവിധായകനായിരുന്ന രാജേഷ് മോഹനും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം. ‘തീപ്പൊരി ബെന്നി’ യിലേക്ക് പ്രാന്തനെ ആകർഷിക്കുന്ന ഘടകം അതായിരുന്നു. ഹാസ്യ വേഷങ്ങളിലും നായകനായും ക്യാരക്ടർ റോളുകളിലുമൊക്കെ ഒട്ടേറെ സിനിമകളിലൂടെ കഴിവ് തെളിയിച്ച മലയാളത്തിലെ മുതിർന്ന നടൻ ജഗദീഷും നിരവധി വിജയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവതാരം അർജ്ജുൻ അശോകനും അച്ഛനും മകനുമായെത്തുന്നു എന്നായിരുന്നു തീപ്പൊരി ബെന്നിയുടെ മറ്റൊരു പ്രത്യേകത.

പ്രാന്തൻ പ്രതീക്ഷിച്ച പോലെ നല്ലൊരു കുഞ്ഞു ചിത്രം, ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന കൃത്യമായ രാഷ്ട്രീയം പറയുന്ന ഒരു കുടുംബ ചിത്രം.
രാഷ്ട്രീയം വളരെ ഇഷ്ടമുള്ളൊരു അപ്പൻ, വട്ടകുട്ടേൽ ചേട്ടായി എന്ന ജഗദീഷേട്ടന്റെ കഥാപാത്രം.. ഒപ്പം രാഷ്ട്രീയത്തോട് പൂർണ വിയോജിപ്പുള്ള മകൻ ബെന്നി ഇവർ തമ്മിലുള്ള കോൺഫ്ലിക്റ് വളരെ തമാശരൂപേണ പറഞ്ഞു പോകുകയാണ് ചിത്രത്തിൽ. ബെന്നിയിൽ ഒരു അച്ഛന്‍റെയും മകന്‍റെയും ആത്മബന്ധത്തിന്‍റെ കഥ പറയുന്നതിനൊപ്പം തന്നെ കുടുംബ ബന്ധങ്ങൾ , പ്രണയം , സമൂഹം, വിവാഹ ആഡംബരങ്ങൾ തുടങ്ങിയ വിഷയങ്ങ ളിലൂടെ എല്ലാം സിനിമ സഞ്ചരിക്കുന്നുണ്ട്.. ഒപ്പം പുതിയ കാലത്ത് വേണ്ട രാഷ്ട്രീയ മാറ്റങ്ങളെയും ചിത്രം കാണിക്കുന്നു. മേൽപ്പറഞ്ഞ പോലെ കമ്മ്യൂണിസം പ്രമേയമായി ഒരുങ്ങിയ മറ്റു ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കൊണ്ടെന്റും ആഖ്യാനവുമായി തന്നെ ആണ് തീപ്പൊരി ബെന്നി വന്നത്

ക്‌ളീഷേയിലേക്ക് പോകേണ്ട ഒരു കഥയെ മനോഹരമായാണ് ജോജി തോമസും രാജേഷ് മോഹനും ചേർന്ന് തിരക്കഥ ആക്കിയത് അതിലുപരി ​ഗ്രാമത്തിന്റെ സൗന്ദര്യം വിളിച്ചോതുന്ന ദൃശ്യങ്ങളിലൂടെ മനോഹരമാക്കി ആവിഷ്കരിച്ചിട്ടുമുണ്ട്. അജയ് ഫ്രാൻസിസ് ജോർജ്ജ് ആണ് ചിത്രത്തിന്റെ ക്യാമറ. അച്ഛൻ-മകൻ ബന്ധത്തിന്റെ ഊഷ്മളതയും രാഷ്ട്രീയം കളിച്ചു നടക്കുമ്പോൾ അവരുടെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രണയവും പ്രായത്തിലെ പ്രശ്നങ്ങളും എല്ലാം ചാലിച്ച തീപ്പൊരി ബെന്നി പ്രേക്ഷക മനസിൽ ആഴത്തിൽ സ്പർശിക്കാൻ സാധ്യത ഉണ്ട്

cp-webdesk

null
null