Cinemapranthan
null

വെറും സൗഹൃദക്കാഴ്ച മാത്രമല്ല ‘മഞ്ഞുമ്മൽ ബോയ്സ്’ ഇത്തിരി സീനാണ് ; റിവ്യൂ വായിക്കാം

null

‘ബേസ്ഡ് ഓൺ ട്രൂ എവെന്റ്റ് ‘ ഇത്തരം ടാഗോഡ് കൂടി മലയാള സിനിമയിൽ ഒരുപാട് സിനിമകൾ പുറത്തിറങ്ങിട്ടുണ്ട്‌.. എന്നാൽ അതിൽ എത്രത്തോളം സിനിമകൾ അതിനോട് നീതി പുലർത്തിയിട്ടുണ്ട്.. എത്രത്തോളം സിനിമകൾ വിജയമായിട്ടുണ്ട്..? ഒരു യഥാർത്ഥസംഭവം സിനിമയാക്കുമ്പോൾ ഒരു സംവിധായകൻ അല്ലെങ്കിൽ തിരക്കഥാകൃത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നത് ആ സംഭവത്തിന്റെ ​ഗൗരവം ചോരാതെ സ്ക്രീനിലെത്തിക്കുക എന്നതാണ്. അത് എല്ലാവർക്കും പരിചിതമായ ഒരു വിഷയമാണെങ്കിൽ വെല്ലുവിളിയും സമ്മർദവും ഒരുപോലെയുണ്ടാവും. എന്നാൽ അവിടെയാണ് മഞ്ഞുമ്മൽ ബോയ്സ്ന്റെ അണിയക്കാർ വിജയിക്കുന്നത് ഒരേ സമയം യഥാർത്ഥ സംഭവത്തോട് നീതി പുലർത്തുകയും എന്നാൽ ഡോക്യൂമെന്ററി സ്വഭാവത്തിലേക്ക് പോകാതെ പ്രേക്ഷകരെ അത്രത്തോളം ത്രിപ്തിപെടുക്കുകയും ചെയ്യുന്നുണ്ട് ചിത്രം..

ജാനേമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം യുവ സംവിധായകൻ ചിദംബരം ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സൂപ്പർ താരനിറയൊന്നുമില്ലാതിരുന്നിട്ടും സമീപകാലത്ത് ഇത്രയും ഹൈപിൽ വന്ന മറ്റൊരു സിനിമയില്ല. അതുകൊണ്ടുതന്നെ പ്രതീക്ഷയും അത്രത്തോളമുണ്ടായിരുന്നു.

സിനിമയെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ സൗഹൃദവും സർവൈവലും പ്രമേയവുന്ന ഗംഭീര സിനിമാറ്റിക് അനുഭവം എന്ന് പറയാം. ടെക്‌നിക്കലി അത്രത്തോളം ഹൈ ആയി നില്കുന്ന സൃഷ്ട്ടി. സുഷിന് ശ്യാമിന്റെ മ്യൂസിക് കൊണ്ടും ഷൈജു ഖാലിദിന്റെ ഛായാഗ്രാഹണംകൊണ്ടും വിവേക് ഹർഷന്റെ കട്ടുകൾ കൊണ്ടും കണ്ണിഞ്ജിപ്പിക്കുന്ന ദൃശ്യാനുഭവം. ചിദംബരം തന്റെ രണ്ടാം ചിത്രത്തിലും തന്നിലെ സംവിധായകനെ അടയാളപ്പെടുത്തുന്നുണ്ട്.. യുവ താരനിരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്ലാവരും അവരവരുടെ വേഷം ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.. അജയന്‍ ചാലിശ്ശേരിയുടെ പ്രൊഡക്ഷന്‍ ഡിസൈനിംഗും ചിത്രത്തിന്‍റെ എടുത്തു പറയേണ്ട വിജയ ഘടകങ്ങളാണ്. ഗുണകേവിന്‍റെ അകത്തുള്ള ദൃശ്യങ്ങളെ യഥാര്‍ത്ഥ്യം പോലെ അവതരിപ്പിക്കുന്ന അജയന്‍ ചാലിശ്ശേരിയുടെ വര്‍ക്ക്. സത്യത്തിൽ അദ്ദേഹമാണ് ഈ ചിത്രത്തിന്റെ ഹീറോ

കഥയിലേക്ക് വന്നാൽ നമുക്കറിയാവുന്ന പോലെ 2006ൽ കൊച്ചിയിലെ മഞ്ഞുമ്മൽ സ്വദേശികൾ നേരിട്ട ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. അതിനെ അനുസ്മരിപ്പിക്കും പോലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദക്കാഴ്ചകളിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. വടംവലിയും ക്ലബും എല്ലാം ആയി നടക്കുന്ന കുറച്ച ചെറുപ്പകർ ഒന്നിച്ച് കൊടൈക്കനാലിലേക്ക് ടൂർ പോവുന്നതും അവിടെ വച്ച് അവർ നേരിട്ട് അത്യപൂർവ്വ സംഘര്ഷങ്ങളാണ് ചിത്രത്തിന്റെ കാതൽ. വെറുമൊരു സൗഹൃദക്കാഴ്ച മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ്, പ്രതിസന്ധികളിൽ പതറാതെയും തോൽക്കാൻ മനസ്സില്ലാതെയും മുന്നോട്ടുപോവുന്ന മനുഷ്യരുടെ മനോവീര്യത്തിന്റെ കഥ കൂടി ആണ്. തീർച്ചയായും തീയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട ചിത്രം

cp-webdesk

null
null