ലോകയിൽ ടോവിനോ അവതരിപ്പിച്ച ചാത്തനുമായി ഏറ്റുമുട്ടിയ ഒരു പോലീസുകാരനെ ഓർമ്മയുണ്ടോ.. വന്ന സീനിനെല്ലാം മികച്ച സ്ക്രീൻ പ്രസൻസുകൊണ്ട് പ്രകടനം കൊണ്ടും ഞെട്ടിച്ചൊരു പുതുമുഖ താരത്തെ..

സിനിമയോടുള്ളഅടങ്ങാത്ത അഗ്രഹം കൊണ്ട് കാണുന്ന ഒഡിഷനുകളിലെല്ലാം പങ്കെടുക്കുകയും പതിയെ പതിയെ തന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയും ചെയ്യുന്ന ജീവിതം സിനിമക്കായി മാത്രം മാറ്റിവച്ചോരു ചെറുപ്പക്കാരനെകുറിച്ചാണ് പ്രാന്തനിന്നു പറയുന്നത്.. പേര് ബാലസാഗർ, കൊട്ടാരക്കര സ്വദേശി ആണ് നിലവിൽ ലോക എന്ന ചിത്രത്തിലെ പോലീസ് കഥാപാത്രത്തിലൂടെ നിരവധി അവസരങ്ങൾ തേടിയെത്തിക്കൊണ്ടിരിക്കുമ്പോൾ പ്രാന്തനോട് മനസു തുറക്കുകയാണ് ബാലസാഗർ
പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ബാലസാഗർ അബ്ദുൽ കലാമിന്റെ അഗ്നിചിറകുകൾ എന്ന പുസ്തകം വായിക്കുന്നത്. അതുവരെ ജീവിതത്തെ കുറിച്ചോ തന്റെ സ്വപനങ്ങളെ കുറിച്ചോ യാതൊരു ബോധ്യമില്ലാതിരുന്ന അവൻ ആ വായനക്ക് ശേഷം തന്റെ സ്വപനമെന്താണെന്ന് തിരിച്ചരിയുകയും അതിനായി പ്രവർത്തിക്കാനുമുള്ള ഉറച്ച തീരുമാനമെടുത്തു. തന്റെ ആഗ്രഹം സിനിമയാണെന്നും അഭിനയമാണെന്നും വീട്ടിൽ പറഞ്ഞപ്പോൾ ഒരു സാധാരണ മിഡിൽ ക്ലാസ് കുടുംബത്തിലുണ്ടാവുന്ന അതെ മറുപടിയാണ് ബാലസാഗറിനെ തേടി എത്തിയത്. സിനിമയൊന്നും നമുക്ക് നടക്കില്ല മോനെ.. നീ ഇപ്പോ പഠിക്കാൻ നോക്ക്.. സിനിമയിലാണെങ്കിലും വിദ്യാഭ്യാസം എന്നത് ഒരു വ്യക്തിയുടെ അടിസ്ഥാനമാണ്. എന്ന തിരിച്ചറിവ് സ്വയം തോന്നിയത് കൊണ്ട് പ്ലസ് ടു കഴിഞ്ഞത്തിനു ശേഷം എൻജിനീറിംഗിന് ബാംഗ്ലൂരിൽ പോകുകയായിരുന്നു. അപ്പഴും മനസിലെപ്പോഴുംമുള്ള ആഗ്രഹംത്തിനു കോട്ടമൊന്നും തട്ടിയിട്ടില്ലായിരുന്നു. കാണുന്ന ഒഡിഷനുകളിലെല്ലാം പോയി തുടങ്ങി ചിലത് വിളിക്കും ചിലത് വിളിക്കില്ല. എഞ്ചിനീയറിംഗ് കഴിഞ്ഞതോടെ അത് തിരിച്ച് നാട്ടിലെത്തുകയും ഓഡിഷൻ എന്നത് സീരിയസ് ആയി തന്നെ കണ്ടു, അങ്ങനെ ഒരു സിനിമയിൽ അവസരം ലഭിച്ചു. എന്നാൽ ആഗ്രഹം അഭിനയം ആണെങ്കിലും ഇത്തവണ നറുക്ക് വീണത് അസിസ്റ്റന്റ് ഡയറക്ടർ ആവാനാണ്. എന്നാൽ അയാളുടെ അഭിനയത്തോടുള്ള അഭിനിവേശം കണ്ട് അങ്ങനെ ‘ചാപ്പ കുത്ത്’ എന്ന ചിത്രത്തിൽ സഹ സംവിധാനത്തോടൊപ്പം ചെറിയൊരു വേഷവും ബാലസാഗറിനെ തേടിയെത്തി. പിന്നീട മറ്റൊരു ചിത്രത്തിൽ കൂടി അഭിനയിച്ചെങ്കിലും ആ സിനിമ റിലീസിന് തയ്യാറെടുക്കുന്നതെ ഒള്ളു. കണക്കു പ്രകാരം നോക്കുകയാണെങ്കിൽ ബാലസാഗറിന്റെ മൂന്നാമത്തെ സിനിമയാണ് ലോക.
നിരവധി കാസ്റ്റിംങ് കാളിനു കൊടുക്കുന്നതിനിടയിൽ ഒന്നായൊരുന്നു ലോകയുടേതും എന്നാൽ സെലക്ടയി എന്ന് പറഞ്ഞു വിളി വരുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു. ഏത് റോൾ ആണെന്നോ ആരെങ്കിലുമായി കോമ്പിനേഷനുണ്ടെന്നോ ഒന്നും അറിയില്ലായിരുന്നു എന്നാൽ എല്ലാവരും ശ്രദ്ധിക്കുന്ന ബേഷവും ടോവിണോയെപ്പോലെ ഒരു താരത്തിന്റെ കൂടെ കോമ്പിനേഷൻ കിട്ടിയതും തന്റെ കരിയറിലെ വലിയൊരു ഭാഗ്യമായാണ് ബാലസഗർ കാണുന്നത്.
വിചാരിച്ചപോലെ മികച്ച വേഷങ്ങൾ ബാലസാഗറിനെ തേടി വരുന്നുണ്ട് വൈകത്തെ മലയാള സിനിമയിൽ മറ്റൊരു താരോദയം കൂടി ഉണ്ടാവട്ടെ






