Cinemapranthan
null

കടൽകടന്ന പുനർവായനകളിൽ വീണ്ടുമുണരുന്ന ‘മയക്കം’; നൻപകലിനെ വാഴ്ത്തി ‘റോജർ എബർട്ട്’

”ഓർമ്മ കൊട്ടാരത്തിലേക്കുള്ള ആഴമേറിയതും വിചിത്രവുമായ ഒരു യാത്ര പോലെ തോന്നുന്നു’
നൻ പകൽ നേരത്ത് മയക്കത്തെ അവർ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്

null

സിനിമ മാജിക്കാണ്.. അത് സിനിമാചരിത്രത്തിന്റെ ആരംഭത്തിൽത്തന്നെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതും ഉറപ്പിക്കപ്പെട്ടിട്ടുള്ളതും ആയ നിർവചനമാണ്.
യാഥാർഥ്യത്തിനും സ്വപ്നത്തിനും ഇടയിലെ മതിൽപ്പാളികൾ പോലെ നേർത്ത, ഒരു പക്ഷേ തീർത്തും യഥാർത്തമല്ലാത്ത ഒരു അനുഭൂതിതലം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിനും ഏതാണ്ട് ഇതേ നിർവചനത്തിൽ കോർത്തിടാം എന്നത് തന്നെ ആണ് ആ സിനിമയെ അതിന്റെ പരിപൂര്ണതയിലെത്തിക്കുന്നത്. ഒരുപാട് പുനർവായനക്കും വിചിന്തനങ്ങൾക്കും വീണ്ടും വീണ്ടും വിധേയമായിക്കൊണ്ടിരിക്കുന്ന മലയാളത്തിന്റെ അഭിമാന ചലച്ചിത്ര ഭാഷ്യത്തിനു കിട്ടിയ ഏറ്റവും വലിയൊരു അംഗീകാരത്തെ കുറിച്ചു പറയാനാണ് പ്രാന്തന്റെ ഈ കുറിപ്പ്.

ലോക സിനിമാ ചരിത്രത്തിലെ എക്കാലത്തെയും അറിയപ്പെടുന്നതും, ഏറ്റവും വിജയകരമായ സിനിമാ നിരൂപകനായിരുന്നു എന്ന ചോദ്യത്തിന് ‘റോജർ എബർട്ട്’ എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. സിനിമാപ്രവർത്തകരും സിനിമ കാണുന്ന പൊതുജനങ്ങളും ഒരു പോലെ ഉറ്റുനോക്കിയ റോജർ എബർറ്റിന്റെ സിനിമ വിശകലനം കണ്ട് സിനിമ പഠിച്ച് സിനിമ എടുത്തവർ വരെ ഉണ്ടെന്നത് ചരിത്രമാണ്. ടെലിവിഷനിലൂടെയും അച്ചടിയിലൂടെയും സിനിമ നിരൂപണങ്ങളുടെ പുതയ സാധ്യത തുറന്നിട്ട്.. സിനിമ താരങ്ങൾക്കൊപ്പം തന്നെ ആരാധകവൃന്ദത്തെ സൃഷ്ഠിച്ചെടുത്ത ഇതിഹാസ നിരൂപകനായിരുന്നു അദ്ദേഹം. അഭിനവ ബുദ്ധിജീവികൾ തൊട്ട് നോൺ-സ്പെഷ്യലിസ്റ്റ് പ്രേക്ഷകർ വരെ അദ്ദേഹത്തിന്റെ ആരാധക നിരയിൽ പെടും. അമേരിക്കൻ ചലച്ചിത്രങ്ങൾക്കപ്പുറം അദ്ദേഹം നിരൂപണം ചെയ്ത വിദേശ ചിത്രങ്ങളിൽ സത്യജിത് റായിയുടെയും മൃണാൾ സെന്നിന്റെം ചലച്ചിത്രങ്ങൾക്കും സ്ഥാനമുണ്ടായിരുന്നതും അധികമാർക്കും അറിയാത്ത മഹത്തായ വസ്തുതയാണ്. അക്കൂട്ടത്തിലേക്കാണ് മലയാളത്തിന്റെ അഭിമാനം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കവും എത്തിച്ചേർന്നത്.

തന്റെ അവസാന നാളുകളിൽ റോജർ എബർട്ട് തുറന്നു വച്ച തന്റെ തന്നെ പേരിലുള്ള വെബ് പോർട്ടൽ (RogerEbert.com) ആധുനിക സിനിമ നിരൂപക മാധ്യമ ശൃംഖലകളിലെ തന്നെ ആദ്യത്തെ കണ്ണി ആയിരുന്നു. അച്ചടി ദൃശ്യ മാധ്യമങ്ങളുടെ മാത്രം റോജറിന്റെ ഭാഷ അറിഞ്ഞ എല്ലാവരും പതിയെ ഓൺലൈൻ നിരൂപണത്തിന്റെ കൂടെയും ചേർന്നു. അദ്ദേഹത്തിന്റെ മരണ ശേഷവും ഒട്ടും പൊലിമ ചോരാത്ത രീതിയിൽ അദ്ദേഹത്തിന്റെ ലെഗസിയെ ചേർത്ത് പിടിച്ചു കൊണ്ട് അമേരിക്കൽ എന്റർടൈൻമെന്റ് ജേര്ണലിസ്റ്റുകളിൽ പ്രമുഖർ സിനിമകളെ കീറി മുറിച്ചു പരിശോധിച്ചുകൊണ്ട് റോജർ എബർട്ട് ന്റെ പേരിൽ നിരൂപണങ്ങൾ എഴുതി. ലോക സിനിമാ ചരിത്രത്തിലെ എക്കാലത്തെയും അറിയപ്പെടുന്ന സിനിമ നിരൂപക വെബ് പോർട്ടൽ ആയി റോജർ എബർട്ട് ഇന്നും തിളങ്ങി നിൽക്കുന്നതും അതുകൊണ്ടാണ്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ ഈ വർഷത്തെ കേരള സർക്കാരിന്റെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കിയതിന്ടെ ചൂടാറും മുന്നേ ആണ്. അപ്രതീക്ഷിതമായി റോജർ എബർട്ട് ൽ അപ്രതീക്ഷിതയായി ന്യൂ യോർക്ക് ടൈംസ് ലേഖകൻ സൈമൺ എബ്രഹാംസിന്റെ ഒരു ലേഖനം കാണുന്നത്. ഒരു പക്ഷെ ആദ്യമായാവും അവർ ഒരു മലയാള സിനിമയെ ഒരു നിരൂപണത്തിനു പോലും പരിഗണിക്കുന്നത്. ”ഓർമ്മ കൊട്ടാരത്തിലേക്കുള്ള ആഴമേറിയതും വിചിത്രവുമായ ഒരു യാത്ര പോലെ തോന്നുന്നു’
നൻ പകൽ നേരത്ത് മയക്കത്തെ അവർ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇതുപോലൊരു ചിത്രമൊരുക്കിയ പെല്ലിശ്ശേരിയെ ഇറ്റാലിയൻ സംവിധായകൻ ‘ഫെഡറിക്കോ ഫെല്ലിനിയോടും’ മലേഷ്യൻ സംവിധായകൻ ‘സായ് മിംഗ്-ലിയാംഗും നോടും ഒക്കെയാണ് സായിപ്പുമാർ ഉപമിക്കുന്നത്. ലേഖനം വായിച്ചു തീർന്നതും ഒരു മലയാളി എന്ന നിലയിൽ അതിലുപരി ഒരു എൽ.ജെ.പി ആരാധകൻ എന്ന നിലയിലും പ്രാന്തന് മേലാസകലം ഒരു കോരി തരിപ്പയിരുന്നു. ഇവിടെ, മലയാളം സംസാരിക്കുന്ന ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരുടെ പുതിയ തരംഗത്തിനിടയിൽ പെല്ലിശ്ശേരി തന്റെ പ്രാമുഖ്യം ഭാഷ ദേശാതീതമായി അടയാള പെടുത്തികൊണ്ടേ ഇരിക്കുമ്പോൾ സർഗ്ഗാത്മതയുടെ കൊടുമുടി അയാൾ കീഴടക്കി കൊണ്ടേയിരിക്കുമ്പോൾ അത് നമ്മൾ മനസിലാക്കുന്നതിനൊപ്പം ലോക സിനിമ പ്രേമികളും മനസ്സിലാക്കുന്നതിൽ സന്തോഷം.. അഭിമാനം

cp-webdesk

null
null