Cinemapranthan
null

മുന്നൂറാം ചിത്രം മനോഹരമാക്കി മുകേഷ്; ‘ഫിലിപ്പ്സ്’ റിവ്യൂ വായിക്കാം

null

എന്നും മികച്ച വേഷങ്ങളിലൂടെ മലയാളി മനസ്സിൽ ചേക്കേറിയ മുകേഷിന്റെ മുന്നൂറാം ചിത്രം.. പ്രിയ നടൻ ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രം.. ദേശീയ അവാർഡ് കരസ്ഥമാക്കിയ “ഹെലൻ” ന് ശേഷം ആൽഫ്രഡ് കുര്യൻ , മാത്തുകുട്ടി സേവിയർ എന്നിവർ ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ.. ഫിലിപ്സ് എന്ന സിനിമ കാണാൻ ആദ്യ ദിനം ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ഇതൊക്കെ ആയിരുന്നു.

ഒറ്റവാക്കിൽ നുറുങ്ങു ചിരിയിലൂടെ തുടങ്ങി പതിയെ ഹൃയത്തിൽ കയറുകയും കണ്ടിറങ്ങുമ്പോൾ കണ്ണ് നിറയ്ക്കുകയും ചെയ്യുന്നൊരു കുഞ്ഞു ചിത്രം. മുകേഷ് തന്റെ മൂന്നൂറോളം സിനിമകളിലെ എക്സ്പീരിയൻസ് സ്‌ക്രീനിൽ വീണ്ടും തെളിയിച്ചു എന്ന് വേണം പറയാൻ. കൂടെ സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന ഇന്നച്ചനും.

പൂർണ്ണമായും ഒരു ഫാമിലി സിനിമയാണ് ഫിലിപ്പ്സ്.. ഒരുപാട് കുടുംബ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായ സിറ്റുവേഷൻ കോമഡിയും അതിനൊപ്പം തന്നെ ഇമോഷണൽ രംഗങ്ങളും ചേർത്തൊരുക്കിയ ഒരു ഫീൽഗുഡ് ഫാമിലി ഡ്രാമ.
മൂന്നു മക്കളുമൊത്ത് മുപ്പത് വർഷമായി ബെം​ഗളൂരുവിൽ സ്ഥിരതാമസമാക്കിയ വിഭാര്യനായ ഫിലിപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മുകേഷ് സിനിമയിൽ അവതരിപ്പിക്കുന്നത്. സുന്ദരമായ അവരുടെ ജീവിതത്തിൽ ഒരു അപ്രതീക്ഷിത സംഭവം നടക്കുകയും അവരുടെ ജീവിതത്തെ ആകെ മൊത്തം മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം. വളരെ പ്ലസന്റ് & ഫൺ റൈഡിൽ പോയ ആദ്യ പകുതിയും അൽപ്പം ഇമോഷണൽ ആയി പോകുന്ന രണ്ടപകുതിയും ആണ് ചിത്രത്തിന്.. എന്നാൽ പോലും ഒരുനിമിഷം ബോറടിപ്പിക്കാതെ ആണ് സംവിധായകൻ സിനിമ ഒരുക്കിയത്.

മുകേഷിന്റെ കരിയറിലെ തന്നെ എടുത്ത് പറയാൻ പറ്റുന്ന ഒരു കഥാപാത്രമാണ് ഫിലിപ്പ്‌. ചിത്രത്തിലെ ഇമോഷണൽ രംഗങ്ങളെല്ലാം അത്രത്തോളം മനോഹരമാക്കിയിട്ടുണ്ട് അദ്ദേഹം. മുകേഷിനൊപ്പം ഇന്നസെന്റ് നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ് ക്വിൻ വിബിൻ എന്നിവരും അവരുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി. ഇന്നസെന്റിനെ സ്‌ക്രീനിൽ കാണുമ്പോൾ കിട്ടിയ ഫീൽ എടുത്ത് പറയേണ്ടതാണ്.

നല്ലൊരു സിനിമ വീട്ടുകാരുമായി പോയി കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ടിക്കറ്റ് എടുക്കാം

cp-webdesk

null
null