Cinemapranthan

മനസ് നിറക്കുന്ന ‘പൂക്കാലം’ റിവ്യൂ വായിക്കാം

ആദ്യ ചിത്രത്തിൽ യൗവ്വനത്തിന്റെ ആഘോഷവും സഹൃതവും പ്രണയവും എല്ലാം പ്രമേയമാക്കി സിനിമ ഒരുക്കിയ ഗണേഷ് രാജ് തന്റെ രണ്ടാം ചിത്രത്തിലേക്ക് എത്തുമ്പോൾ ഏതാണ്ട് നൂറിനടുത്ത് പ്രായമുള്ള രണ്ടുപേരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആണ് കഥപറയുന്നത്

null

ഏതാണ്ട് ടീസർ ഇറങ്ങിയത് മുതൽക്കേ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ‘പൂക്കാലം’. അത് ‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗണേഷ് രാജ് തന്ടെ രണ്ടാം ചിത്രവുമായി വരുന്നത് കൊണ്ട് മാത്രമല്ല.. മറിച്ച് ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വിജയരാഘവൻ നൂറ് വയസുകാരനായി എത്തുന്നുവെന്നതായിരുന്നു പൂക്കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ആയി പ്രാന്തന് തോന്നിയത്. ടീസറിലെ മുഖ്യ ആകർഷണവും അത് തന്നെ ആയിരുന്നു.. അതെല്ലാം കണക്കു കൂടി ആയിരുന്നു പ്രാന്തൻ ഇന്ന് റിലീസായ പൂക്കാലത്തിനു കയറിയത്.

ഒറ്റവാക്കിൽ പറഞ്ഞാൽ അതി മനോഹര ചിത്രം.. പ്രതീക്ഷിച്ചതു പോലെ പക്കാ ഫീൽ ഗുഡ് ഫാമിലി ചിത്രം.. വിജയരാഘവന്റെയും K P A C ലീലയുടെയും ഗംഭീര പ്രകടനങ്ങൾ.. നിരവധി വൈകാരിക മുഹൂർത്തങ്ങൾ.. ബേസിൽ – വിനീത് ശ്രീനിവാസൻ കോമ്പിനേഷനിലെ മികച്ച കോമഡികൾ എല്ലാം കൊണ്ടും പ്രാന്തനെ പൂർണ്ണമായും തൃപ്തിപെടുത്തിയ ചിത്രം

തന്റെ ആദ്യ ചിത്രത്തിൽ യൗവ്വനത്തിന്റെ ആഘോഷവും സഹൃതവും പ്രണയവും എല്ലാം പ്രമേയമാക്കി സിനിമ ഒരുക്കിയ ഗണേഷ് രാജ് തന്റെ രണ്ട ചിത്രത്തിലേക്ക് എത്തുമ്പോൾ ഏതാണ്ട് നൂറിനടുത്ത് പ്രായമുള്ള രണ്ടുപേരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആണ് കഥപറയുന്നത്. അതെ
പൂക്കാലം ഇട്ടൂപ്പിന്റേയും – കൊച്ചുത്രേസ്യാമ്മയുടേയും കഥയാണ്. വിജയരാഘവൻ, K P A C ലീല എന്നിവരാണ് ഇട്ടൂപ്പിനെയും കൊച്ചുത്രേസ്യയെയും യഥാക്രമം അവതരിപ്പിച്ചത്.. വാക്കുകൾക്ക് അതീതമാണ് ഇവരുടെ പ്രകടനങ്ങൾ

എൺപത് വർഷത്തോളം കാലമായി ഒരുമിച്ചു കഴിയുന്ന ഇട്ടൂപ്പിന്റേയും കൊച്ചുത്രേസ്യാമ്മയുടേയും സ്നേഹബന്ധത്തിന്റെ ആഴം കാണിച്ചുകൊണ്ട് തുടങ്ങുന്ന ചിത്രം പതിയെ പുരോ​ഗമിക്കവേ അവർക്കിടയിൽ അവിചാരിതമായി ഉണ്ടാകുന്ന സംഭവവികാസങ്ങളിലേക്ക് ഫോക്കസ് ആവുന്നു അത് അവരുടെ മക്കളെയും കൊച്ചുമക്കളെയും എങ്ങനെ ബാധിക്കുന്നെന്നും എന്നാണ് ചിത്രം രസകരവും വൈകാരികവും ആയി കാണിക്കുന്നത്
വിജയരാഘവൻ, K P A C ലീല എന്നിവരെ കൂടാതെ നിരവധി താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ആനന്ദത്തില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തിയ അന്നു ആന്റണിയും വരുണായെത്തിയ അരുണ്‍ കുര്യനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ ബേസിൽ ജോസഫ് വിനീത് ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ രസകരമായ കഥാപത്രമായി കയ്യടി വാങ്ങിക്കുന്നുണ്ട്.

പ്രാധാന്യമർഹിക്കുന്ന ഒരു വിഷയം ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുമ്പോഴും ​ഗൗരവം ഒട്ടും കുറഞ്ഞുപോകാതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ഫ്ലാഷ്ബാക്ക് രം​ഗങ്ങളും ഒതുക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. റോണക്സ് സേവ്യറിന്റെ മേക്കപ്പ് പ്രത്യേക കെെയടി അർഹിക്കുന്നു. അതിനൊപ്പം തന്നെ എടുത്ത് പറയേണ്ടത് ചിത്രത്തിന്റെ വിശ്വൽസ് ആണ് ആനന്ദത്തിന്റെ ഛായാഗ്രാഹകനായ ആനന്ത് സി ചന്ദ്രൻ തന്നെ ആണ് പൂക്കാലത്തിന്റേയും ക്യാമറമാന്‍. ഗംഭീര വിശ്വാൽസ് തന്നെ ആയിരുന്നു ചിത്രത്തിന്റെത്.. ഒരു ഫീൽ ഗുഡ് സിനിമക്ക് വേണ്ട കൃത്യമായ സുന്ദരമായ ഫ്രെയിം, മറ്റൊന്ന് സിനിമയെ എൻഗേജിങ് ആക്കുന്നത് ചിത്രത്തിന്റെ ബി ജി എം ആണ് ആനന്ദത്തില്‍ മനോഹര ഗാനങ്ങള്‍ ഒരുക്കിയ സച്ചിന്‍ വാര്യര്‍ തന്നെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

മൊത്തത്തിൽ ഈ വെക്കേഷൻ കാലത്ത് കുടുംബ സമേതം കണ്ടാസ്വദിക്കാൻ പറ്റിയ മികച്ചൊരു ചിത്രമാണ് പൂക്കാലം

cp-webdesk

null