Cinemapranthan
null

സംവിധായകനായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഐ.വി. ശശിയുടെ മകൻ

null

അന്തരിച്ച സംവിധായകൻ ഐ വി ശശിയുടെ മകൻ അനി ഐ.വി. ശശി തെലുങ്കിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ‘നിന്നിലാ നിന്നിലാ’ എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിൽ നിത്യ മേനോൻ, റിതു വർമ, അശോക് സെൽവൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രത്തിൽ ഷെഫിന്റെ വേഷത്തിലാണ് അശോക് സെൽവൻ എത്തുന്നത്. നാസർ, സത്യ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

Nithya Menen and Ashok Selvan star in Ani IV Sasi at location

അനി ഐ.വി. ശശി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയദർശൻ ചിത്രം ‘ഒപ്പത്തിൽ’ അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്ന അനി, പ്രിയദർശന്റെ തന്നെ ‘മരയ്ക്കാർ’ എന്ന ചിത്രത്തിൽ സഹ എഴുത്തുകാരനായിരുന്നു.

‘നിന്നിലാ നിന്നിലാ’യുടെ ഛായാഗ്രഹണം ദിവാകർ മണി. സംഗീതം നിർവ്വഹിച്ചിരിക്കുന്നത് രാകേഷ് മുരുകേശൻ. ബി.വി.എസ്‍.എൻ. പ്രസാദ് ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ പുരോഗമിക്കുകയാണ്.

cp-webdesk

null
null