Cinemapranthan
null

കീര്‍ത്തി സുരേഷ് – സെല്‍വരാഘവന്‍ ചിത്രം ‘സാനി കൈദത്തിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നടൻ ധനുഷ് തന്റെ ട്വിറ്ററില്‍ ആണ് പോസ്റ്റർ റിലീസ് ചെയ്തത്

null

കീര്‍ത്തി സുരേഷ് – സെല്‍വരാഘവന്‍ ചിത്രം ‘സാനി കൈദത്തിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടൻ ധനുഷ് തന്റെ ട്വിറ്ററില്‍ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. കീര്‍ത്തി സുരേഷും പോസ്റ്റര്‍ തന്റെ ട്വിറ്ററില്‍ പങ്കുവെച്ചു. ചിത്രത്തിന്റ ആദ്യ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ഒരുക്കുന്നത് അരുണ്‍ മാത്തേശ്വരമാണ്. ഛായാഗ്രഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് നഗൂരനാണ്. കീര്‍ത്തി സുരേഷും സെല്‍വരാഘവനും പുറമെ ചിത്രത്തില്‍ അഭിനയിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2021ലാണ് ‘സാനി കൈദം’ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

മഹേഷ് ബാബുവിന്റെ സറക്കു വാരി പട്ടയിലും കീര്‍ത്തി സുരേഷാണ് നായിക. ‘സാനി കൈദത്തിന്’ പുറമെ കീര്‍ത്തിയുടെ ‘രങ്ക് ദേ’, ‘അണ്ണാത്തെ’ എന്നീ ചിത്രങ്ങളുടെയും ചിത്രീകരണം നടക്കുകയാണ്. മിസ് ഇന്ത്യയാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

cp-webdesk

null
null