Cinemapranthan
null

അടിയന്തരാവസ്ഥയുടെ വാർഷിക ദിനത്തിൽ ‘എമര്‍ജന്‍സി’ റീലിസ് തീയ്യതി പ്രഖ്യാപിച്ച് കങ്കണ

null

അടിയന്തരാവസ്ഥ കാലം പ്രമേയമാക്കി നടി കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയുടെ നാല്പത്തൊമ്പതാം വാർഷിക ദിനത്തിൽ തന്നെ ആണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ചിത്രം സെപ്തംബര്‍ 6ന് തിയേറ്ററുകളിൽ എത്തും. നേരത്തെ തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാറ്റിവയ്ക്കുകയായിരുന്നു.

കങ്കണ തന്നെയാണ് ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയായി വേഷമിടുന്നത്. സഞ്‍ജയ് ഗാന്ധിയിയായി മലയാളത്തിലെ യുവ താരം വൈശാഖ് നായരും വേഷമിടുന്നുവെന്ന പ്രത്യേകതയുമുണ്ട്. പിരിയഡ് പൊളിറ്റിക്കൽ ഡ്രാമയായി അണിയിച്ചൊരുക്കിയ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ‘പിങ്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റിതേഷ് ഷായാണ്

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയായി ലോക്‌സഭയിൽ കങ്കണ റണാവത്ത് സത്യപ്രതിജ്ഞ ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് റിലീസ് പ്രഖ്യാപനം

cp-webdesk

null
null