Cinemapranthan
null

കോവിഡ് വ്യാപനം; ‘കടുവ’, ‘പാപ്പൻ’ ചിത്രങ്ങളുടെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തി വെച്ചു

ചിത്രീകരണം പുരോഗമിക്കുന്നതിനിെടയാണ് താൽക്കാലികമായി നിർത്തി വെക്കുന്നത്.

null

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സുരേഷ് ഗോപി ചിത്രം പാപ്പന്റെയും ഷാജി കൈലാസ്–പൃഥ്വിരാജ് ചിത്രം കടുവയുടെയും
ചിത്രീകരണം താൽക്കാലികമായി നിർത്തി വെച്ചു. പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’യും ചിത്രീകരണം നിർത്തി വെച്ചതായി സംവിധായകൻ ഷാജി കൈലാസാണ് അറിയിച്ചത്.

”നമ്മുടെ സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് ‘കടുവ’ സിനിമയുടെ ഷൂട്ടിങ് ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ്. സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും.” ഷാജി കൈലാസ് കുറിച്ചു.

ഒരു നീണ്ട ഇടവേളക്ക് ശേഷമെത്തുന്ന ഷാജി കൈലാസ് ചിത്രമാണ് ‘കടുവ’. ജിനു എബ്രഹമാണ് ചിത്രത്തിന്റെ തിരക്കഥ. ‘കടുവ’യുടെ ചിത്രീകരണം മുണ്ടക്കയത്ത് പുരോഗമിക്കുന്നതിനിെടയാണ് താൽക്കാലികമായി നിർത്തി വെക്കുന്നത്.

സംവിധായകൻ ജോഷിയും, സുരേഷ് ഗോപിയും ഏഴു വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പാപ്പൻ’. സുരേഷ് ഗോപിയും മകന്‍ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ സണ്ണി വെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ഈ മാർച്ചിൽ കാഞ്ഞിരപ്പള്ളിയിൽ ആയിരുന്നു ‘പാപ്പന്റെ’ ചിത്രീകരണം ആരംഭിച്ചത്.

cp-webdesk

null
null