Cinemapranthan
null

കപ്പൂച്ചിൻ സഭയുടെ ആദ്യ ചിത്രം കാറ്റിനരികെയുടെ ട്രെയിലർ റിലീസ് ചെയ്തു

കേരളം ഫിലിം ക്രിട്ടിക്സ് അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം നേടിയ ചിത്രമാണ് കാറ്റിനരികെ

null

കപ്പൂച്ചിൻ ക്രിയേഷൻസിന്റെ ബാനറിൽ മലയാളത്തിൽ ആദ്യമായി ഒരു കപ്പൂച്ചിൻ സഭയിലെ വൈദികൻ സംവിധായകനാകുന്ന കാറ്റിനരികെ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഒരു മലഞ്ചെരുവിൽ ഒറ്റയ്ക്ക് താമസിക്കുന്ന അപ്പനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും അവരുടെ അതിജീവനവുമാണ് പ്രമേയം.

കപ്പൂച്ചിൻ റോയ് കാരയ്ക്കാട്ട് കഥയും, തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശോകന്‍ പ്രധാന കഥാപാത്രമായി എത്തുന്നു. കേരളം ഫിലിം ക്രിട്ടിക്സ് അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം നേടിയ ചിത്രമാണ് കാറ്റിനരികെ. ചിത്രത്തിൽ സിദ്ധാര്‍ത്ഥ ശിവ,സിനി എബ്രഹാം,ചാലി പാല,മാസ്റ്റര്‍ പവന്‍ റോയ്,ബേബി അനു മനു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഛായാഗ്രഹണം ഷിനൂബ് ടി ചാക്കോ,എഡിറ്റർ വൈശാഖ് രാജേന്ദ്രൻ,സംഗീതം നോബിൾ പീറ്റർ,വരികൾ വിശാൽ ജോൺസൻ,ആർട്ട്‌ സുരാജ് ആർ കെ,മേക്കപ്പ് സിനൂപ് രാജ്,സൗണ്ട് ഡിസൈൻ രംഗനാഥ്‌ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്മിറിൻ സെബാസ്റ്റ്യൻ.

cp-webdesk

null
null