Cinemapranthan
null

‘ഈ സിനിമ കണ്ടാൽ ഒരു മലയാളി എന്ന നിലയിൽ നിങ്ങൾ അഭിമാനിക്കും, ഇതെന്റെ ഉറപ്പ്’; ജൂഡ് ആന്റണി

ജൂഡ് ആന്റണി ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പാണു സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്

null

മലയാളികൾ മറക്കാത്ത മഹാദുരന്തത്തിന്റെ നേർസാക്ഷ്യം വരച്ചു കാണിച്ച ജൂഡ് ആന്റണി ചിത്രം ‘2018’ നൂറ് കോടി ക്ലബ്ബിൽ കയറി വിജയ യാത്ര തുടരുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 100 കോടി വിജയത്തിളക്കത്തിൽ നിൽക്കുമ്പോൾ ജൂഡ് ആന്റണി ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പാണു സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ”ഈ കുഞ്ഞു സിനിമ കണ്ടാൽ നിങ്ങളുടെ മനസ്സ് ഒരു മലയാളി എന്ന നിലയിൽ അഭിമാനിക്കും”, എന്നാണ് ജൂഡ് ആന്റണി കുറിച്ചിരിക്കുന്നത്.

കുറിപ്പ്

“ഉള്ളിൽ തൊട്ടു പറയുകയാ , നിങ്ങൾ ഒരു സഖാവോ കോൺഗ്രസ്കാരനോ ബിജെപിക്കാരനോ , മുസ്ലിം സഹോദരനോ സഹോദരിയോ ഹൈന്ദവ സഹോദരനോ സഹോദരിയോ ക്രിസ്ത്യൻ സഹോദരനോ സഹോദരിയോ ആയിരിക്കും . പക്ഷെ 2018 everyone is a hero എന്ന ഈ കുഞ്ഞു സിനിമ കണ്ടാൽ നിങ്ങളുടെ മനസ്സ് ഒരു മലയാളി എന്ന നിലയിൽ അഭിമാനിക്കും. എന്റെ, നിങ്ങളുടെ സഹോദരന്റെ ഉറപ്പ്”. ജൂഡ് ആന്റണി കുറിച്ചു.

അതെ സമയം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും 2018 പ്രദർശനത്തിന് എത്തും. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഖിൽ പി ധർമജൻ ആണ്. നോബിൻ പോളാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

cp-webdesk

null
null