Cinemapranthan

തന്റെ കൃഷിയിടത്തു 4 ബില്യൺ യൂറോ വിലമതിക്കുന്ന സ്വർണ്ണം കണ്ടെടുത്തു ഫ്രഞ്ച് കർഷകൻ.

മൈക്കിൾ ഡ്യൂപോണ്ട് എന്ന ഫ്രഞ്ച് കർഷകനാണ് സ്വർണ്ണം കണ്ടെടുത്തത്. കണ്ടെത്തിയ സ്വർണ്ണം വലിയ ശ്രദ്ധ ആകർഷിച്ചെങ്കിലും, അതിന്റെ ഭാവി ഇപ്പോഴും അനിശ്ചിതമാണ്.

ഫ്രഞ്ച് കർഷകനായ മൈക്കിൾ ഡ്യൂപോണ്ട് നാല് ബില്യൺ വില വരുന്ന ഏകദേശം 150 ടൺ സ്വർണ്ണം ആണ് കണ്ടെത്തിയത്.

ഈ വാർത്ത ആദ്യം വലിയ ദേശിയ ആകർഷണം നേടിയെങ്കിലും ആ ആവേശം അധികം നാൾ നിലനിന്നില്ല. സ്വർണ്ണം കണ്ടെത്തിയത് ഡ്യൂപോണ്ട് ആണെങ്കിലും ഫ്രഞ്ച് നിയമപ്രകാരം ഇയാൾക്ക് ഇത് ലഭിക്കില്ല. പ്രത്യേകിച്ച് ഖനന നിയമമായ കോഡ് മിനിയർ പ്രകാരം, എല്ലാ ഭൂഗർഭ ധാതുക്കളുടെയും ഉടമസ്ഥാവകാശം ഭൂവുടമയ്ക്ക് മാറാതെ, അതു സംസ്ഥാനത്തേക്ക് ഉള്ളതാണെന്നാണ് നിയമവ്യവസ്ഥ.

ഓവെയിൻ പ്രദേശിയായ മൈക്കിൾ ഡ്യൂപോണ്ട് എന്നത്തേയും പോലെ തന്റെ കൃഷിയിടം പരിശോധിക്കുന്നത്തിനിടയിലാണ് ഒഴുകെരുവിൽ അസാധാരണമായ എന്തോ കണ്ടത്. “ഞാൻ എന്റെ ഭൂമിയിൽ പതിവ് പരിശോധന നടത്തുകയായിരുന്നു. അപ്പോൾ മണ്ണിൽ ഒരു വിചിത്രമായ തിളക്കം ശ്രദ്ധയിൽപ്പെട്ടു. കുറച്ചുകൂടി കുഴിച്ചുനോക്കിയപ്പോൾ കയ്യിൽ കിട്ടിയത് എന്താണെന്ന് എനിക്ക് വിശ്വസിക്കാനായില്ല .”

ഡ്യൂപോണ്ടിന് എക്സ്ക്ലൂസീവ് പര്യവേക്ഷണ പെർമിറ്റിന് അപേക്ഷിക്കാമെങ്കിലും, ആ പ്രക്രിയ വളരെ സങ്കീർണ്ണവും വൈകിയാകാറുള്ളതുമാണ്. പല ഘട്ടങ്ങളിലും വർഷങ്ങളെടുത്ത് പൂർത്തിയാക്കേണ്ട ഭൂമിശാസ്ത്രപരവും പരിസ്ഥിതിശാസ്ത്രപരവുമായി ബന്ധപ്പെട്ട പഠനങ്ങൾ ആവശ്യമായി വരും. പെർമിറ്റ് ലഭിച്ചതിന് ശേഷം പോലും, ഭൂവുടമകൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം സാധാരണയായി മിതമായ ഉപരിതല ഉപയോഗ ഫീസുകളിലോ നാശനഷ്ടങ്ങൾക്ക് നേരിയ പരിഹാരങ്ങളിലോ മാത്രമാണ് ഒതുങ്ങുന്നത് — ധാതുവിന്റെ യഥാർത്ഥ മൂല്യത്തിൽ നിന്ന് അവർക്കുള്ള പങ്ക് ഇതിൽ ഉൾപ്പെടാറില്ല.

ഡ്യൂപോണ്ടിന്റെ ഭൂമി പാരിസ്ഥിതികമായി അതീവ സെൻസിറ്റീവ് ആയ മേഖലയിലാണുള്ളത്, അതുകൊണ്ട് ഖനനവുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തനത്തിനും സമഗ്രമായ പാരിസ്ഥിതിക ആഘാത മൂല്യനിർണയങ്ങൾ നിർബന്ധമായും നടത്തേണ്ടതാണ്. ഇത് സ്ഥിതി വീണ്ടും സന്ഗീർണമാക്കുന്നു.

ഇതിനു പല രീതിയിലാണ് ആളുകൾ പ്രതികരിച്ചത്. ചിലർ പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കുള്ള സാധ്യത കണ്ടു. മറ്റുചിലർ, ഖനനപ്രവർത്തനങ്ങൾ അവരുടെ ശാന്തമായ ജീവിതശൈലിയിൽ ഉണ്ടാക്കാവുന്ന ദോഷപരിണാമങ്ങളെ കുറിച്ചു ആശങ്കപ്പെട്ടു. ഇതിനിടയിൽ, മുമ്പ് ശാന്തവും സ്വകാര്യവുമായ ജീവിതം നയിച്ചിരുന്ന ഡ്യൂപോണ്ട് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധാവിഷയമാണ്. റിപോർട്ടർമാരും ജിയോളജിസ്റ്റുകളും മറ്റു ഉദ്യോഗസ്ഥരും കേറിയിറങ്ങുന്ന ഒരു കേന്ദ്രമാണ് അയാളുടെ കൃഷിയിടം ഇപ്പോൾ.

സ്വർണ്ണം കണ്ടെത്തിയതോടെ മൈക്കിൾ ഡ്യൂപോണ്ടിന്റെ ജീവിതം ഒരു വലിയ വഴിത്തിരിവിലേക്കാണ് കടന്നത്. ഇയാളുടെ കണ്ടെത്തൽ ഇഴചേരുന്ന ആവേശവും ആശങ്കകളും അനിശ്ചിതത്വവുമാണ് ഉണർത്തിയത്. ഇതിന് ശേഷമുള്ള സംഭവങ്ങൾ നിരവധി സാഹചര്യങ്ങളാൽ രൂപപ്പെട്ട ഒരു പുതിയ അധ്യായമാണ്.

cp-webdesk

null