Cinemapranthan

ആക്ഷനും ഫിലോസഫിയും സമം ചേർത്ത് ഒരു ത്രില്ലെർ; കളരി ആസ്പദമാക്കി ഒരുങ്ങിയ ‘ലുക്ക് ബാക്’ റിവ്യൂ വായിക്കാം

null

മലയാള സിനിമയുടെ ചരിത്രം പരിശോധിക്കുമ്പോൾ കളരി ആസ്പദമാക്കി ഇറങ്ങിയ സിനിമകൾ വിരളമാണ്. 1961ൽ ഉണ്ണിയാർച്ച മുതൽ ഇന്നോളം പുറത്തിറങ്ങിയ സിനിമകളിൽ നമ്മുടെ പൈതൃകമായ കളരിപ്പയറ്റെന്ന ട്രഡീഷണൽ മാർഷൽ ആർട്സിന് കേന്ദ്രീകരിക്കുന്ന, അതിന്റെ പ്രാധാന്യം വിളിച്ചോതുന്ന സിനിമകൾ ഇല്ലന്നു തന്നെ പറയാം. ചരിത്രത്തിലേക്ക് നോക്കുമ്പോൾ ഇങ്ങനെയാണെങ്കിൽ പ്രതീക്ഷയർപ്പിക്കേണ്ടത് വരാനിരിക്കുന്ന സിനിമകളിലാണ്. അതെ കേരളത്തിന്റെ പുരാതന ആയോധനകലയായ കളരിപ്പയറ്റിന്റെ പ്രാധാന്യം ശരിയായ രീതിയിൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് രഞ്ജൻ മുള്ളാറത്ത് സംവിധാനം ചെയ്ത ‘ലുക്ക് ബാക് -ബീയോണ്ട് ദി ബ്ലേഡ്സ്’ ഇംഗ്ലീഷ് ലാംഗ്വേജ് ൽ ആണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.

ഒറ്റവാക്കിൽ പറഞ്ഞാൽ കളരിപ്പയറ്റിൻ്റെ ഹൃദയത്തിലൂടെ ഉള്ള സിനിമായാത്രയാണ് ലുക്ക് ബാക്ക് ബിയോണ്ട് ദി ബ്ലേഡ്സ്. അതിൽ
ആക്ഷനും ഫിലോസഫിയും സമം ചേർത്ത് ഗംഭീരമായി തന്നെ സംവിധായകൻ ഒരുക്കിയിട്ടുണ്ട്, ഒരു ഇംഗ്ലീഷ് ചിത്രമാണെങ്കിലും കഥ നടക്കുന്ന ഭൂമികയുടെ കേരളീയ പശ്ചാത്തലം സിനിമയ്ക്ക് ആകമാനം ഒരു മലയാള തനിമ സമ്മാനിക്കുന്നുണ്ട്. മാത്രമല്ല അഭിനേതാക്കളായി എത്തുന്നതും മലയാളികൾക്ക് പരിചിതരായ ശ്രീ പത്മശ്രീ മീനാക്ഷി അമ്മയുടെയും ഗുരുക്കൾ രഞ്ജൻ മുള്ളാറത്തും ആണ്. രണ്ട് തവണ ദേശീയ അവാർഡ് നേടിയ സംഗീതസംവിധായകൻ ഡോ. ഹംസലേഖ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നതെന്നും ചിത്രത്തിന്റെ പ്രത്യേകതയാണ്

ചിത്രത്തിന്റെ കഥയിലേക് വന്നാൽ വ്യക്തിത്വ വളർച്ച, സാംസ്കാരിക പൈതൃകം, പ്രാചീന പാരമ്പര്യങ്ങളുടെ പരിവർത്തന ശക്തി എന്നിവയുടെ കൂടിച്ചേരൽ ആണ് പ്രധാനമായും പ്രമേയമായെത്തുന്നതെങ്കിലും പ്രതികാരത്താൽ നയിക്കപ്പെടുന്ന ഒരു വിദ്യാർത്ഥിയുടെ നിശ്ചയദാർഢ്യത്തിന്റെ കഥ ആണ് ആത്യന്തികമായി ലുക്ക് ബാക്. ശക്തമായ പ്രതികാരത്താൽ ജ്വലിക്കുന്ന സിദ്ധ എന്ന പെൺകുട്ടി, കളരിപ്പയറ്റിൻ്റെ പാതയിൽ ഒരു ഏകോദ്ദേശ്യത്തോടെയാണ് അവൾ ഇറങ്ങുന്നത്- കളരിയിലെ ഏറ്റവും മാരകമായ ആയുധമായ ഉറുമി ബ്ലേഡിൽ പ്രാവീണ്യം നേടുകയാണ് അവളുടെ ലക്‌ഷ്യം എന്നാൽ ഗുരുക്കളുടെ നേതൃത്വത്തിൽ കഠിനമായ പരിശീലനത്തിന് വിധേയയാകുമ്പോൾ, ഈ യാത്ര കേവലം ശാരീരിക വൈദഗ്ധ്യം മാത്രമല്ലെന്ന് അവൾ കണ്ടെത്തുന്നു. വഴിയിൽ, അവൾ സ്വന്തം അഹന്തയെ അഭിമുഖീകരിക്കുകയും പ്രതികാരം താൻ തേടുന്ന സമാധാനം നൽകില്ലെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. സിദ്ധയുടെ കഥാപാത്രം അവളുടെ പ്രചോദനത്തെയും കളരിപ്പയറ്റിലെ അവളുടെ യാത്രയുടെ യഥാർത്ഥ അർത്ഥത്തെയും പ്രതിഫലിപ്പിക്കുന്നു. ഉപാസന ഗുർജാർ ആണ് സിദ്ധ എന്ന കഥാപാത്രത്തെ അവതരിപ്പിചത്, ഗുരുക്കളായി രഞ്ജൻ മുല്ലറത്തും വേഷമിടുന്നു

കളരിപ്പയറ്റിൻ്റെ ഇതുവരെ കാണാത്ത അപൂർവ കാഴ്ച്ച ഈ ചിത്രത്തിൽ നമുക്ക് കാണാം. സാധാരണ ആയോധന കല സിനിമകളിൽ നിന്ന് വ്യത്യസ്തമായി, കളരിപ്പയറ്റിൻ്റെ സമഗ്രതയെ തുറന്നു കാണിക്കുന്നുണ്ട് ലുക്ക് ബാക്

cp-webdesk

null

Latest Updates