Cinemapranthan
null

ജോർജ് കുട്ടി ദുബായിലേക്ക്; ദൃശ്യം 2 പൂർത്തിയായി

ദുബായിൽ നിന്നും തിരിച്ചെത്തിയാലുടൻ മോഹൻലാൽ ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തിൽ ജോയിൻ ചെയ്യും

null

ജിത്തു ജോസഫ് – മോഹൻലാൽ ചിത്രം ദൃശ്യം 2 തൊടുപുഴയിൽ പൂർത്തിയാക്കി മോഹൻലാൽ ദുബായിലേക്ക് പറന്നു. സുഹൃത്ത് സമീർ ഹംസയ്ക്ക് ഒപ്പമാണ് മോഹൻലാലിന്റെ ദുബായ് യാത്ര. ദുബായിൽ നിന്നും തിരിച്ചെത്തിയാലുടൻ അദ്ദേഹം ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തിൽ ജോയിൻ ചെയ്യും. എട്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് ലാൽ ദുബായിലേക്ക് യാത്ര പോകുന്നത്.

സെപ്റ്റംബര്‍ 21ന് കൊച്ചിയില്‍ ആണ് ദൃശ്യം 2 ചിത്രീകരണമാരംഭിച്ചത്. മോഹൻലാൽ ഉൾപ്പടെയുള്ള യൂണിറ്റിലുള്ള എല്ലാവരുടെയും കോവിഡ് പരിശോധന നടത്തി കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു എല്ലാവരും താമസിച്ചിരുന്നത്. കർശനായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൂർത്തീകരിച്ച ദൃശ്യം 2വിന്റെ സെറ്റിൽ എല്ലാവരും സുരക്ഷിതരായിരുന്നുവെന്ന് മാത്രമല്ല ഷൂട്ടിനിടെ ഒരുതവണ പോലും ചിത്രീകരണം നിർത്തിവയ്ക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ടായില്ല.

ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി എന്നിവർ രണ്ടാം ഭാഗത്തിലും എത്തുന്നു.

നവംബർ പകുതിയോടെ ആരംഭിക്കുന്ന ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിലാണ് മോഹൻലാൽ അടുത്ത് അഭിനയിക്കുന്നത്. പാലക്കാട് ആണ് പ്രധാനലൊക്കേഷൻ.

cp-webdesk

null
null