മലയാളത്തിൽ നിന്നുള്ള ഹോളിവുഡ് സംവിധായകനും കൊച്ചിയിലെ ആദ്യത്തെ അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ നടത്തിയ വ്യക്തിയുമായ സോഹൻ റോയിയേയും ഐഎഫ്എഫ്കെക്ക് ക്ഷണിച്ചില്ലെന്ന് പരാതി. മാക്‌ട ഉൾപ്പെടെയുള്ള സംഘടനകളുടെ സഹകരണത്തോടെ മഞ്ജു വാര്യരും മോഹൻലാലും അടക്കം അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് കൊച്ചിയിൽ ഒരു അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച ഒരാളായ തന്നെ പോലും ഐഎഫ്എഫ്കെക്ക് ക്ഷണിച്ചില്ലെന്ന് സോഹൻ റോയി പറയുന്നു. സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നത്.
കുറിപ്പ് വായിക്കാം
” പിന്നല്ലേ സലിംകുമാർ……
- ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയെ ഒരു കുടക്കീഴിലാക്കാൻ തുടക്കമിട്ട ഇൻഡിവുഡിന്റെ സ്ഥാപകൻ
- നിരവധി തവണ ഓസ്കാർ ക്വാളിഫിക്കേഷൻ ലിസ്റ്റിൽ ഇടം നേടിയ മലയാളിയായ ഹോളിവുഡ് സംവിധായകനും, നൂറിലേറെ അംഗീകാരങ്ങൾ നേടിയ നിരവധി ദേശീയ / അന്തർദ്ദേശീയ ചിത്രങ്ങളുടെ നിർമ്മാതാവും തിരക്കഥാകൃത്തും ഗാന രചയിതാവും അഭിനേതാവും.
- ശ്രവ്യ ദൃശ്യ വിസ്മയത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച തീയറ്റർ നിർമ്മിച്ച് മാതൃകാപരമായ നടപ്പിലൂടെ തീയറ്റർ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ദീർഘദർശി
- മോഹൻലാലിന്റെ വിസ്മയ സ്റ്റുഡിയോ ഏറ്റെടുത്ത് കേരളത്തിലെ ഏറ്റവും മികച്ച അറ്റ്മോസ് സൗണ്ട് മിക്സിംങ്ങ് സ്റ്റുഡിയോ ആക്കി മലയാള സിനിമയ്ക്ക് പുതുശബ്ദമേകിയ ടെക്നോളജിസ്റ്റ്
- കഴിഞ്ഞ വർഷം ഇരുപതിലേറെ വിദേശ ചിത്രങ്ങളടക്കം മലയാള സിനിമയെ വരെ കടൽ കടത്തി ചൈനയിലും കൊറിയയിലുമടക്കം നിരവധി രാജ്യങ്ങളിൽ വിപണിയുണ്ടാക്കിയ ഏറ്റവും കൂടുതൽ ചിത്രങ്ങളുടെ ഡിസ്ട്രിബ്യൂട്ടർ,
- ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷൻ സ്റ്റുഡിയോ കേരളത്തിൽ സ്ഥാപിച്ച് ലോകപ്രശസ്ത അനിമേഷൻ ചിത്രം ചെയ്തു കാട്ടിയ സംരംഭകൻ
- ഓസ്കാറിന്റെ മുഖ്യധാരയിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്നും ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങളുടേയും കൺസൽട്ടന്റും വഴികാട്ടിയും.
- ഓസ്കാർ ലൈബ്രറി, അമേരിക്കൻ ഫിലിം മാർക്കറ്റ്, കാൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലെല്ലാം അംഗീകാരം കിട്ടിയ ഇൻഡ്യയിൽ നിന്നുള്ള ആദ്യ അന്താരാഷ്ട്ര ഫിലിം മാഗസിന്റെ ചീഫ് എഡിറ്റർ
- കൊച്ചിയിൽ വർഷങ്ങൾക്കു മുൻപു തുടക്കം കുറിച്ച ഇൻഡിവുഡ് ഫിലിം കാർണിവലിന്റെയും, ടാലന്റ് ഹണ്ടിന്റെയും ആൾലൈറ്റ്സ് ഫിലിം ഫെസ്റ്റിവലിൻ്റെയും, തുടക്കക്കാരൻ.
- ടെലിവിഷൻ മേഖലയിലെ ഓസ്കാറായ “എമ്മി” പുരസ്കാര സമിതിയിലുള്ള ഭാരതീയൻ.
പക്ഷെ ഐഎഫ്എഫ്കെയിലേക്ക് ക്ഷണമില്ല