കാഞ്ചീവരം…. കിലുക്കം.. കാലാപാനി…
ഈ സിനിമകൾ മൂന്നുമാണ് പ്രിയദര്‍ശന്‍റെ ഏറ്റവും മികച്ച സൃഷ്ടികളെന്നാണ് പ്രാന്തന്‍ വിശ്വസിക്കുന്നത്. കാരണം ഈ മൂന്നും ഒരാളുടെ സൃഷ്ടിയാണെന്നുള്ളത് തീർത്തും അവിശ്വസനീയമാണ്.
കൊമേഷ്യല്‍ സിനികളുടെ ചേരുവകളൊന്നും ചേര്‍ക്കാതെ ഒരുക്കിയ കാഞ്ചിവരം അതുവരെയുള്ള പ്രിയദര്‍ശന്‍ സിനിമകളുമായി യാതൊരുവിധ ബന്ധവുമില്ലായിരുന്നു. പട്ടുതുണികള്‍ക്കുവേണ്ടി
അടിമകളെപ്പോലെ കഠിനാധ്വാനം ചെയ്യുന്ന നെയ്ത്തുകാരുടെ ഇരുണ്ട ജീവിതാവസ്ഥകളായിരുന്നു എറ്റവും റിയലിസ്റ്റിക് ആയാണ് പ്രിയന്‍ തുറന്നു കാണിച്ചത്.

മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യചിത്രങ്ങളിലൊന്നായി കിലുക്കത്തെ കണക്കാക്കാം. ഒരോ മലയാളിയും മിനിമം പത്തില്‍ കൂടുതല്‍ തവണ കണ്ട, ഇനിയും എത്ര തവണ വേണമെങ്കിലും കാണാന്‍ റെഡിയുളള അപൂര്‍വ്വം സിനിമകളിലൊന്ന്.
കേവലം മൂന്ന് കോടി ബജറ്റില്‍ ഒരുക്കുക്കിയ ദൃശ്യ വിസ്മയം കാലാപാനി ഇന്ത്യന്‍ സിനിയിലെ തന്നെ മികച്ച പിരിഡ് ഫിലുമുകളില്‍ മുന്നില്‍ നിര്‍ത്താന്‍ പറ്റുന്ന ഐറ്റം
സിനിമയെന്നത് എന്റർടൈൻമെന്റ് ആണെന്ന് പല തവണ പറയുകയും എല്ലായിപ്പോഴും അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്ത പ്രിയദർശൻ പക്ഷേ വിനോദത്തിനപ്പുറം തന്റെ സിനിമയെ കൊണ്ട് പോയപ്പോഴെല്ലാം പിറന്നത് ഗംഭീര സിനിമകളാണ്….
മാത്രമല്ല മലയാള സിനിമയിൽ കണ്ട ഏറ്റവും മികച്ച ഫ്രയിമുകളിൽ ഏറെയും ഈ മനുഷ്യന്റേതാണ്…തിരശീലയിൽ കണ്ട ഏറ്റവും മികച്ച ഗാനരംഗങ്ങളിൽ മുക്കാൽ ഭാഗവും ഇദ്ദേഹത്തിന്‍റെ സൃഷ്ടി തന്നെയാണ്……!!!
പിറന്നാൾ ആശംസകൾ….. !!!






