Cinemapranthan
null

ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ജോജി; റിലീസ് ഏപ്രിൽ ഏഴിന്

ഒരു ക്രൈം ഡ്രാമ ചിത്രമാണ് ‘ജോജി

null

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ‘ജോജി’ ഏപ്രിൽ ഏഴിന് റിലീസിനെത്തുന്നു. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസിന്റെ നേതൃത്വത്തിൽ ഫഹദ് ഫാസിലും സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന ക്രൈം ഡ്രാമ ചിത്രമാണ് ‘ജോജി’.

ശ്യാം പുഷ്കരൻ തിരക്കഥ എഴുതുന്ന ചിത്രം അത്യാഗ്രഹം, അഭിലാഷം, കൊലപാതകം, രഹസ്യം എന്നീ പ്ലോട്ടുകൾ ചേർത്ത് ഒരുക്കുന്നതാണ്. ഷേക്സ്പിയറുടെ ട്രാജഡി നാടകമായ മാക്ബത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സമ്പന്ന കർഷക കുടുംബത്തിലെ ഇളയ മകനും എൻജിനീയറിങ് ഡ്രോപ്പ് ഔട്ടും എന്നാൽ അതി സമ്പന്നനായ എൻ ആർ ഐ ആകണമെന്ന് ആഗ്രഹത്തോടെ ജീവിക്കുന്ന ജോജി. എന്നാൽ, അവന്റെ പിതാവ് അവന്റെ ആഗ്രഹങ്ങളെ നിന്ദിക്കുകയും അവനെ ഒരു പരാജിതനായി കരുതുകയും ചെയ്യുന്നു. അത്യാഗ്രഹവും അന്ധമായ ആഗ്രഹവും കാരണം, കുടുംബത്തിൽ അപ്രതീക്ഷിതമായുണ്ടായ സംഭവത്തെ തുടർന്ന് തൻറെ പദ്ധതികൾ നടപ്പിലാക്കാൻ ജോജി തീരുമാനിക്കുന്നു. ജോജി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ- ശ്യാം പുഷ്കരൻ കൂട്ടുകെട്ടിലെ ചിത്രം വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

cp-webdesk

null
null