Cinemapranthan
null

‘ഹൊംബാളെ ഫിലിംസിന്റെ’ ആദ്യ മലയാള ചിത്രം; ഫഹദ് ഫാസിലിന്റെ ‘ധൂമം’ ട്രെയിലർ കാണാം

ജൂൺ 23 ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്

null

ഫഹദ് ഫാസിൽ – അപർണ്ണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ധൂമം’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കെജിഎഫ് ഫ്രാഞ്ചൈസി, കാന്താര തുടങ്ങിയ വിജയ ചിത്രങ്ങൾ നിർമ്മിച്ച പ്രശസ്ത നിർമ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസ് ആണ് ‘ധൂമം’ നിർമ്മിക്കുന്നത്. ഹൊംബാളെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ‘ധൂമം’. ലൂസിയ, യു ടേണ്‍ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ പവൻ കുമാർ ആണ് ‘ധൂമം’ സംവിധാനം ചെയ്യുന്നത്.

സിനിമ ആരംഭിക്കുന്നതിന് മുൻപ് തിയറ്ററുകളിൽ കാണിക്കുന്ന പുകയില ഉപയോഗത്തിനെതിരായ സര്‍ക്കാര്‍ പരസ്യത്തെക്കുറിച്ച് പരാമർശിച്ച് കൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. 2.29 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലർ പ്രേക്ഷകരിൽ ആകാംഷ നിറക്കുന്നതാണ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും പവൻ കുമാർ തന്നെയാണ്. ‘മഹേഷിന്‍റെ പ്രതികാരം’ ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിക്കുന്ന സിനിമ കൂടിയാണ് ‘ധൂമം.’ റോഷൻ മാത്യു, അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ, നന്ദു, ഭാനുമതി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. പൂർണചന്ദ്ര തേജസ്വിയാണ് സംഗീതം ഒരുക്കുന്നത്. ജൂൺ 23 ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

cp-webdesk

null
null