Cinemapranthan
null

ഡാവിഞ്ചിയെ വരച്ച് ഡാവിഞ്ചി

മൂന്ന് അവാർഡുകൾ സ്വന്തമാക്കി വിജയത്തിളക്കത്തിൽ നിൽക്കുകയാണ് ‘പല്ലൊട്ടി 90’സ് കിഡ്സ്’

null

അമ്പത്തിമൂന്നാമത് കേരള ചലച്ചിത്ര പുരസ്കാരത്തിൽ മൂന്ന് അവാർഡുകൾ സ്വന്തമാക്കി വിജയത്തിളക്കത്തിൽ നിൽക്കുകയാണ് ‘പല്ലൊട്ടി 90’സ് കിഡ്സ്’ സിനിമ. മികച്ച ബാലതാരത്തിനുള്ള പുരസ്‍കാരം ചിത്രത്തിൽ കണ്ണനായി അഭിനയിച്ച ഡാവിഞ്ചി സന്തോഷിനാണ്. ഇപ്പോഴിതാ താരത്തിളക്കത്തിൽ നിൽക്കുന്ന ഡാവിഞ്ചിക്ക് ചിത്രകാരൻ ഡാവിഞ്ചി സുരേഷ് വീട്ടിലെത്തി ചിത്രം വരച്ചു നൽകിയിരിക്കുന്നു. ബാലതാരം ഡാവിഞ്ചിയുടെ വെള്ളാങ്കല്ലൂരിലെ വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം എത്തി ലൈവ് ആയാണ് സുരേഷ് ഡാവിഞ്ചിയുടെ ചിത്രം വരച്ചു നൽകിയത്. ‘പല്ലൊട്ടി’ സിനിമയുടെ സംവിധായകൻ ജിതിൻ രാജ്, തിരക്കഥാകൃത്ത് ദീപക് വാസൻ, മറ്റ് അണിയറപ്രവർത്തകരും ഉണ്ടായിരുന്നു ഒപ്പം.

ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മുതൽ ഡാവിഞ്ചി സന്തോഷ് തന്റെ മകൻ ആണെന്ന് കരുതി തനിക്ക് നിരവധി ഫോൺ കോളുകൾ വന്നുവെന്നും, അങ്ങനെയാണ് പേരിലെ കൗതുകം ശ്രദ്ധിക്കുകയും ഡാവിഞ്ചിയെ നേരിൽ കാണാൻ ആഗ്രഹിച്ചതുമെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു. ഒൻപതാം ക്ലാസ്സുകാരനാണ് ഡാവിഞ്ചി സന്തോഷ്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച കുട്ടികളുടെ ചിത്രം, മികച്ച പിന്നണി ഗായകൻ, മികച്ച ബാലതാരം (ആൺ) പുരസ്‌കാരങ്ങൾ, ഉൾപ്പടെ മൂന്ന് അവാർഡുകളാണ്, സിനിമാപ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ നിർമ്മിച്ച്, നവാഗതനായ ജിതിൻരാജ് കഥ – സംവിധാനം ഒരുക്കി, ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90’സ് കിഡ്സ്’ നേടിയത്.

cp-webdesk

null
null