Cinemapranthan
null

വിരമിച്ചു കിട്ടിയ സമ്പാദ്യം കൊണ്ട് ആറ് പേർക്ക് വീടൊരുക്കി ദമ്പതികൾ

സർവീസിൽ ഇരിക്കുന്ന സമയത്തും ഇരുവരും ചേർന്ന് വീട് നിർമ്മിച്ച് നൽകുകയും ചെയ്തിട്ടുണ്ട്

null

ജീവിതത്തിന്റെ നല്ല പങ്കും അധ്വാനിച്ചു കിട്ടിയ സമ്പാദ്യം സഹജീവികൾക്ക് പകുത്തു നൽകി ഉദാത്ത സ്നേഹത്തിന്റെ പ്രതീകമാവുകയാണ് എൻ സ്വാമിദാസും ഭാര്യ പി കെ സിന്ധുവും. പാലക്കാട് നഗരസഭയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ സ്വാമിദാസും ഭാര്യ പാലക്കാട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി കെ സിന്ധുവും സർവീസിൽ നിന്ന് വിരമിച്ചിറങ്ങുമ്പോൾ സ്വന്തമായി വീടില്ലാത്ത 6 കുടുംബങ്ങൾക്ക് ഭൂമി വാങ്ങി നൽകിയാണ് പടിയിറങ്ങുന്നത്.

സർക്കാർ ജീവനക്കാരായ ഇരുവരുടെയും പി എഫ് തുകയിൽ നിന്ന് 15 ലക്ഷം നൽകി പാലക്കാട് നഗരത്തിലെ മുരുകണിയിൽ 10 സെന്റ് ഭൂമിയാണ് 6 കുടുംബങ്ങൾക്ക് വേണ്ടി വാങ്ങിയത്. ഒപ്പം പ്രധാന മന്ത്രി ഭവനപദ്ധതിയിൽ വീട് വെക്കാനായി അപേക്ഷയും നൽകുകയും വീടിന്റെ പ്ലാൻ തയ്യാറാക്കുകയും ചെയ്തു. സൈക്കിൾ ട്രാക്ക് പദ്ധതിക്ക് വേണ്ടി വീട് ഒഴിയേണ്ടി വന്ന പാലക്കാടു സ്വദേശി തങ്കമണി, കെ ടി പുഷ്പവല്ലി, വേലമ്മ രാജു പിള്ള, വി സത്യഭാമ, വേലമ്മ തങ്കസ്വാമി, രാജമ്മ എന്നിവർക്കാണ് ഭൂമി നൽകുന്നത്. 1 .25 മുതൽ 2 . 35 വരെ ഭൂമിയാണ് ഇവർക്ക് നൽകുന്നത്.

സർവീസിൽ ഇരിക്കുന്ന സമയത്തും ഇരുവരും ചേർന്ന് വീട് നിർമ്മിച്ച് നൽകുകയും അറ്റകുറ്റ പണികൾ ചെയ്തു നൽകുകയുമൊക്കെ ചെയ്തിട്ടുണ്ട്. അടക്കാപുത്തൂർ സ്വദേശിയാണ് എൻ സ്വാമിദാസ്. തൃശൂർ സ്വദേശിയാണ് പി കെ സിന്ധു. 1985 ൽ ആണ് എൻ സ്വാമിദാസ് സർക്കാർ സർവീസിൽ പ്രവേശിക്കുന്നത്. പി കെ സിന്ധു 1989 ലും ആണ് ജോലിയും പ്രവേശിക്കുന്നത്. ഇരുവർക്കും രണ്ട് മക്കളാണ്. മകൻ അരവിന്ദ് എഞ്ചിനീയർ ആണ്. മകൾ ആശാ പൂർണ്ണിമ ഡോക്ടർ. മരുമകൾ അമൃത ദേവദാസും മക്കളും ഇവർക്ക് പൂർണ്ണ പിന്തുണ നൽകി കൂടെയുണ്ട്.

cp-webdesk

null
null