Cinemapranthan
null

‘ക്രിസ്റ്റി’ ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

സോണി ലിവിലൂടെ ആണ് ‘ക്രിസ്റ്റി’ പ്രദർശനത്തിന് എത്തുന്നത്

null

പ്രായത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് പ്രണയത്തിന്റെ അലയൊലികൾ അടിച്ചെത്തിയ ‘ക്രിസ്റ്റി’ ഇനി ഒടിടിയിൽ പ്രദർശനത്തിന് എത്തുന്നു. മാളവിക മോഹനനും മാത്യു തോമസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സോണി ലിവിലൂടെ ആണ് പ്രദർശനത്തിന് എത്തുന്നത്. ഒടിടി റിലീസ് പ്രഖ്യാപിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്.

ആല്‍വിൻ ഹെൻറി കഥ – സംവിധാനം നിർവ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ആനന്ദ് സി ചന്ദ്രൻ ആണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. എഴുത്തുകാരായ ബെന്യാമിൻ, ജി ആർ ഇന്ദുഗോപൻ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായർ മഞ്ജു പത്രോസ്, സ്‍മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘പട്ടം പോലെ’, ‘ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹനൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ക്രിസ്റ്റി’.

cp-webdesk

null
null