Cinemapranthan

‘പത്ത്’ കോടിക്ക് മുകളിൽ കളക്ഷൻ നേടി മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫർ’

10.17 കോടിയാണ് ‘ക്രിസ്റ്റഫർ’ നേടിയ ആഗോള കളക്ഷൻ

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ വലിയ ഹൈപ്പോടു കൂടി തിയറ്ററുകളിൽ എത്തിയ ചിത്രമാണ്. ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ആഗോളതലത്തിൽ നേടിയ കളക്ഷൻ വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 10.17 കോടിയാണ് ‘ക്രിസ്റ്റഫർ’ നേടിയ ആഗോള കളക്ഷൻ. കേരള ബോക്‌സ് ഓഫീസിൽ നിന്നും 5.75 കോടി രൂപയും വിദേശ ബോക്‌സ് ഓഫീസിൽ നിന്നും 3.82 കോടി രൂപയുമാണ് ചിത്രം നേടിയത്.

‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോട് കൂടി ഫെബ്രുവരി ഒൻപതിന് ആണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നടൻ വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഉദയ കൃഷ്‍ണ തിരക്കഥ രചിക്കുന്ന ചിത്രത്തിൽ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്‍മി തുടങ്ങി മൂന്ന് നായികമാരാണ് ഉള്ളത്.

ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജസ്റ്റിൻ വർഗീസ് ആണ് ‘ക്രിസ്റ്റഫറിന്റെ’ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. ‘ക്രിസ്റ്റഫർ’ നിർമ്മിക്കുന്നത് ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപി ആണ്.

cp-webdesk

null