Cinemapranthan
null

”ഷക്കീല” ടീസർ പുറത്ത്; മലയാള സിനിമ ദൃശ്യങ്ങളോടെ തുടക്കം

ക്രിസ്മസിന് ചിത്രം തിയറ്ററുകളില്‍ എത്തും

null

തെന്നിന്ത്യൻ താരം ഷക്കീലയുടെ ജീവിതം ആസ്പദമാക്കി നിർമ്മിക്കുന്ന ബോളിവുഡ് ചിത്രം ”ഷക്കീല”യുടെ ടീസർ പുറത്തിറങ്ങി. മലയാള സിനിമാ പോസ്റ്ററുകളുടെയും തിയറ്ററുകളുടെയും ദൃശ്യങ്ങളോടെയാണ് ടീസർ തുടങ്ങുന്നത്. ക്രിസ്മസിന് ചിത്രം തിയറ്ററുകളില്‍ എത്തും. ഇന്ദ്രജിത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി എത്തുന്നത്. പതിനാറാം വയസ്സിൽ സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതവും തുടർന്ന് അവരുടെ ജീവിതത്തിൽ നടന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല അഭിനയിച്ചിട്ടുള്ളത്.

തൊണ്ണൂറുകളിൽ ഏറെ സ്വീകാര്യതയുള്ള താരമായിരുന്ന ഷക്കീല ഇപ്പോൾ അഭിനയ രംഗത്ത് സജീവമല്ലെങ്കിലും ഇപ്പോഴും താരത്തിന് ആ പഴയ സ്വീകാര്യതക്ക് കുറവ് സംഭവിച്ചിട്ടില്ല. ഷക്കീല ചിത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യതയും ബോക്സ്ഓഫീസ് കലക്ഷനുമൊക്കെ സിനിമയിലും പ്രതിപാദിക്കും.

പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവർ
ചേർന്ന് ചിത്രം നിര്‍മിക്കുന്നു.

cp-webdesk

null
null