Cinemapranthan

‘നൻപകൽ നേരത്ത് മയക്കം’ അതിശയിപ്പിക്കുന്ന സിനിമ, ബ്രില്യന്റായ മമ്മൂട്ടി സർ’: പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍

ഈ ചിത്രവും ഈ പ്രകടനവും രണ്ട് മികച്ച കലാകാരന്മാരുടെ മികവിനെ കാട്ടുന്നു

null

മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ച ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’. ഒരു പകൽ മയക്കം കഴിഞ്ഞ് എഴുന്നേറ്റത് പോലെയാണ് ‘നൻപകൽ നേരത്ത് മയക്കം’ ചിത്രം. ആദ്യമായി മമ്മൂട്ടിയും ലിജോ ജോസും ഒന്നിച്ച ചിത്രം ഭാഷാഭേദമന്യേ ശ്രദ്ധ നേടുകയും മികച്ച പ്രതികരണം നേടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തെയും മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രശംസിച്ച് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത പങ്ക് വെച്ച കുറിപ്പാണു സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

‘അതിശയിപ്പിക്കുന്ന, ലളിതമായി അതിശയിപ്പിക്കുന്ന സിനിമ. നന്പകൽ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ തികച്ചും ബ്രില്യന്റായ മമ്മൂട്ടി സർ. ഈ ചിത്രവും ഈ പ്രകടനവും രണ്ട് മികച്ച കലാകാരന്മാരുടെ മികവിനെ കാട്ടുന്നു.’ എന്നാണ് ഹൻസൽ മെഹ്ത ട്വിറ്ററിൽ കുറിച്ചത്.

രാജ്യാന്തര ചലച്ചിത്രമേളയിൽ ഉൾപ്പടെ മികച്ച പ്രതികരണം നേടിയ ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിന് എത്തി രണ്ടാഴ്ച്ച പിന്നിടുകയാണ്. തിയറ്ററിലെ വൻ പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് തിരക്കഥ ഒരുക്കിയ ചിത്രം മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ്.

cp-webdesk

null