Cinemapranthan
null

‘മറഡോണ’യ്ക്ക് ശേഷം വിഷ്ണു നാരായണൻ; പുതിയ ചിത്രത്തിൽ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും നായകന്മാർ

ടോവിനോ തോമസിനെ നായകനാക്കി 2018 ൽ ആയിരുന്നു വിഷ്ണു നാരായണൻ മറഡോണ ഒരുക്കിയത്

null

മറഡോണ എന്ന ടോവിനോ ചിത്രത്തിനു ശേഷം വിഷ്ണുനാരായൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
‘ഒരു മെക്സിക്കൻ അപാരത’ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ രണ്ടാമത്തെ ചിത്രമാണിത്.. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ആണ് കൊച്ചിയിൽ തുടങ്ങിയത്.

ടോവിനോ തോമസിനെ നായകനാക്കി 2018 ൽ ആയിരുന്നു വിഷ്ണു നാരായണൻ മറഡോണ ഒരുക്കിയത് താരതമ്മ്യേന ശരാശരി വിജയത്തിൽ ഒതുങ്ങിയ ചിത്രം നിരവധി നിരൂപണ പ്രശംസ നേടിയിരുന്നു. അതിനു ശേഷം അഞ്ച് വർഷത്തിന് ശേഷമാണ് അദ്ദേഹം പുതിയ ചിത്രവുമായി വരുന്നത്. ചിത്രത്തിൽ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും കൂടാതെ ലിജോ മോൾ ജോസ്, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

cp-webdesk

null
null